17 ബാലിസ്റ്റിക് മിസൈലുകളും 35 ഡ്രോണുകളും പ്രതിരോധിച്ചതായി യു.എ.ഇ

ഇറാനിൽ നിന്ന് ഇന്ന് (ബുധനാഴ്ച) വിക്ഷേപിച്ച 17 ബാലിസ്റ്റിക് മിസൈലുകളും 35  ഡ്രോണുകളും യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കണ്ടെത്തി വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

 

ഫെബ്രുവരി 28-ന് ഇറാൻ ആക്രമണം ആരംഭിച്ചതിനു ശേഷംയുഎഇ ഇതുവരെ 537 ബാലിസ്റ്റിക് മിസൈലുകളും 26 ക്രൂയിസ് മിസൈലുകളും 2,256 ഡ്രോണുകളും പ്രതിരോധിച്ചു.

ആക്രമണത്തിൽ 3 പേർക്കാണ് പരിക്ക് പറ്റിയത്. ഇതോടെ പരിക്കേറ്റവരുടെ ആകെ എണ്ണം 224 ആയി.

ആക്രമണങ്ങളെ നേരിടാൻ പ്രതിരോധ മന്ത്രാലയം പൂർണ്ണമായും സജ്ജമാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ദുർബലപ്പെടുത്താൻ ലക്ഷ്യമിടുന്ന എന്തിനെയും ശക്തമായി നേരിടുമെന്നും മന്ത്രാലയം വ്യക്തമാക്കി.

More from Local News

Blogs