19 ബാലിസ്റ്റിക് മിസൈലുകളും 26 ഡ്രോണുകളും പ്രതിരോധിച്ചതായി യു.എ.ഇ

ഇന്ന് (വ്യാഴാഴ്ച്ച) ഇറാനിൽ നിന്ന് വിക്ഷേപിച്ച 19 ബാലിസ്റ്റിക് മിസൈലുകളും 26  ഡ്രോണുകളും വ്യോമ പ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

 

 ഇറാന്റെ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷംയുഎഇ 457 ബാലിസ്റ്റിക് മിസൈലുകളും 19 ക്രൂയിസ് മിസൈലുകളും 2,038 ഡ്രോണുകളും ഇതുവരെ പ്രതിരോധിച്ചു.

ഈ ആക്രമണങ്ങളിൽ സായുധ സേനയിലെ രണ്ട് അംഗങ്ങളും സൈന്യത്തിൽ ജോലി ചെയ്യുന്ന ഒരു മൊറോക്കൻ കരാറുകാരനും വിവിധ രാജ്യക്കാരായ 9 പൌരൻമാരും കൊല്ലപ്പെട്ടു. 

191 പേർക്കാണ് പരിക്കേറ്റത്.

More from Local News

Blogs