22 മിസൈലുകളും 47 ഡ്രോണുകളും പ്രതിരോധിച്ചതായി യുഎഇ

ഇന്ന് (വെള്ളിയാഴ്ച്ച) ഇറാനിൽ നിന്ന് വിക്ഷേപിച്ച 18 ബാലിസ്റ്റിക് മിസൈലുകളും 4 ക്രൂസ് മിസൈലുകളും  47  ഡ്രോണുകളും വ്യോമ പ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

 

ഇറാന്റെ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷംയുഎഇ ഇതുവരെ 475 ബാലിസ്റ്റിക് മിസൈലുകളും 23 ക്രൂയിസ് മിസൈലുകളും 2,085  ഡ്രോണുകളും പ്രതിരോധിച്ചു.

ഈ ആക്രമണങ്ങളിൽ സായുധ സേനയിലെ രണ്ട് അംഗങ്ങളും സൈന്യത്തിൽ ജോലി ചെയ്യുന്ന ഒരു മൊറോക്കൻ കരാറുകാരനും വിവിധ രാജ്യക്കാരായ 9 പൌരൻമാരും കൊല്ലപ്പെട്ടു.  203 പേർക്കാണ് പരിക്കേറ്റത്.

More from Local News

Blogs