ഇന്ന് (ശനിയാഴ്ച) ഇറാനിൽ നിന്ന് വിക്ഷേപിച്ച 23ബാലിസ്റ്റിക് മിസൈലുകളും 56 ഡ്രോണുകളും വ്യോമ പ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇറാന്റെ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം, യുഎഇ ഇതുവരെ 498 ബാലിസ്റ്റിക് മിസൈലുകളും 23 ക്രൂയിസ് മിസൈലുകളും 2,141 ഡ്രോണുകളും പ്രതിരോധിച്ചു.
ഈ ആക്രമണങ്ങളിൽ സായുധ സേനയിലെ രണ്ട് അംഗങ്ങളും സൈന്യത്തിൽ ജോലി ചെയ്യുന്ന ഒരു മൊറോക്കൻ കരാറുകാരനും വിവിധ രാജ്യക്കാരായ 10 പൌരൻമാരും കൊല്ലപ്പെട്ടു. 217 പേർക്കാണ് പരിക്കേറ്റത്. ഇന്റർസെപ്ഷന്റെ ഫലമായി വീണുകിടക്കുന്ന അവശിഷ്ടങ്ങളുടെ സമീപത്തേക്ക് പോകുകയോ അവയുടെ വീഡിയോ, ഫോട്ടോ പകർത്തരുതെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

UAE air defences intercept 23 missiles, 56 drones on Saturday
UAE strongly condemns attacks on its embassy in Damascus
വ്യാജ ഇൻഷുറൻസ് കമ്പനികൾക്കതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ്
Debris from drone interception hits Oracle building in Dubai
No fire or injuries after drone interception in Dubai Marina
Dubai delivers 22 tonnes of WHO medical aid to Gaza
UAE, DR Congo leaders hold talks in Abu Dhabi
