
കണ്ടുകെട്ടിയ വസ്തുക്കളിൽ 1.56 ദശലക്ഷം സിഗരറ്റ് പായ്ക്കുകൾ, 1.77 ദശലക്ഷം ഇലക്ട്രോണിക് പുകവലി ഉപകരണങ്ങൾ, അസംസ്‌കൃത പുകയില, ഹുക്ക പുകയില, എക്‌സൈസ് പാനീയങ്ങൾ എന്നിവയുടെ ആയിരക്കണക്കിന് പായ്ക്കറ്റുകൾ ഉൾപ്പെടുന്നു.
ദുബായിലെ ഒരു സ്ഥാപനത്തിൽ നിന്ന് 3.5 ദശലക്ഷത്തിലധികം അനധികൃത എക്‌സൈസ് സാധനങ്ങൾ പിടിച്ചെടുത്തു. നികുതി വെട്ടിപ്പിനെതിരെ നടത്തിയ നടപടിക്കിടെയാണ് ഫെഡറൽ ടാക്സ് അതോറിറ്റിയിലെ ഇൻസ്‌പെക്ടർമാർ അനധികൃത എക്‌സൈസ് സാധനങ്ങൾ പിടിച്ചെടുത്തത് .
വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും കയറ്റുമതിക്കുള്ളിൽ വ്യാജമായി പായ്ക്ക് ചെയ്ത് ഒളിപ്പിച്ച നിലയിൽ യുഎഇ വിപണിയിലേക്ക് കടത്തിയ പുകയില, പാനീയ ഉൽപ്പന്നങ്ങളാണ് റെയ്ഡിൽ കണ്ടെത്തിയത്.
കണ്ടുകെട്ടിയ വസ്തുക്കളിൽ 1.56 ദശലക്ഷം സിഗരറ്റ് പായ്ക്കുകൾ, 1.77 ദശലക്ഷം ഇലക്ട്രോണിക് പുകവലി ഉപകരണങ്ങൾ, അസംസ്‌കൃത പുകയില, ഹുക്ക പുകയില, പാനീയങ്ങൾ എന്നിവയുടെ ആയിരക്കണക്കിന് പായ്ക്കറ്റുകൾ ഉൾപ്പെടുന്നു. സാധനങ്ങൾക്ക് നൽകേണ്ട ആകെ നികുതി 133.2 ദശലക്ഷം ദിർഹം ആയി കണക്കാക്കപ്പെടുന്നു. എല്ലാ ഉൽപ്പന്നങ്ങളും കണ്ടുകെട്ടുകയും പിഴ ചുമത്തുകയും നിയമലംഘകർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
നികുതി തട്ടിപ്പ് തടയുന്നതിനും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് റെയ്ഡ് എന്ന് ഫെഡറൽ ടാക്സ് അതോറിറ്റി വ്യക്തമാക്കി. യുഎഇ നികുതി നിയമങ്ങൾ പാലിക്കാൻ എല്ലാ നിർമ്മാതാക്കളെയും ഇറക്കുമതിക്കാരെയും പ്രേരിപ്പിക്കുന്നതാണ് നടപടി .