54-ാമത് ഈദ് അൽ ഇത്തിഹാദ് ;ദുബായിൽ 2,025 തടവുകാർക്ക് മോചനം

File picture

ജയിൽ മോചിതരാകുന്ന തടവുകാർക്ക് പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള അവസരം  നൽകുന്നതാണ്  ഷെയ്ഖ് മുഹമ്മദിന്റെ  ഉത്തരവെന്നു  ദുബായ് അറ്റോർണി ജനറൽ എസ്സാം ഇസ്സ അൽ-ഹുമൈദാൻ

54-ാമത് ഈദ് അൽ ഇത്തിഹാദിനോടനുബന്ധിച്ചു ദുബായിൽ 2,025 തടവുകാർക്ക് മോചനം നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. ജയിൽ മോചിതരാകുന്ന തടവുകാർക്ക് പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള അവസരം  നൽകുന്നതാണ്  ഷെയ്ഖ് മുഹമ്മദിന്റെ  ഉത്തരവെന്നു  ദുബായ് അറ്റോർണി ജനറൽ എസ്സാം ഇസ്സ അൽ-ഹുമൈദാൻ പറഞ്ഞു. ദുബായ് പോലീസുമായി ചേർന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

More from Local News

Blogs