ForeverCare സംരംഭത്തിന്റെ ഭാഗമായാണ് യു എ ഇ യുടെ നീക്കം
ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലേക്ക് 60 ദശലക്ഷംദിർഹത്തിന്റെ മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പടെയുള്ള അവശ്യ സാധനങ്ങൾ കയറ്റി അയച്ചു യു എ ഇ. എമിറേറ്റ്സ് റെഡ് ക്രസന്റുമായി സഹകരിച്ച് Dubai International Humanitarian Aid and Development ഫൗണ്ടേഷനാണ് ഷിപ്പ്മെന്റ് അയച്ചത്.
അവികസിത രാജ്യങ്ങളിലെ വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ForeverCare സംരംഭത്തിന്റെ ഭാഗമായാണ് യു എ ഇ യുടെ നീക്കം .
അഭയാർത്ഥി ക്യാമ്പുകളിൽ എമിറേറ്റ്സ് റെഡ് ക്രസന്റ് നടത്തുന്ന ക്ലിനിക്കുകൾക്ക് പുറമെ യുഎഇയിലും വിദേശത്തുമുള്ള ആശുപത്രികളെയും മെഡിക്കൽ സെന്ററുകളെയും ഈ പദ്ധതി പിന്തുണയ്ക്കുന്നുണ്ട്.
ആഗോളതലത്തിൽ മാനുഷിക പ്രവർത്തനങ്ങൾക്ക് കരുത്തു നൽകിക്കൊണ്ടുള്ള യുഎഇയുടെ സമീപനം പിന്തുടരാൻ എക്കാലത്തും താല്പര്യപ്പെടുന്നതായും തങ്ങളുടെ സുസ്ഥിര പങ്കാളിയായ എമിറേറ്റ്സ് റെഡ് ക്രസന്റുമായി സഹകരിച്ച് വലിയ പിന്തുണ നൽകി വരുന്നതായും Dubai International Humanitarian Aid and Development ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ സലാം അൽ മദനി പറഞ്ഞു.


Sheikh Khaled calls for integrated global economic system at APEC
UAE launches aid mission for hurricane-hit Caribbean nations
New paid parking zones introduced in Dubai
H.H. Sheikh Khaled holds talks with South Korean President
UAE fuel prices to drop in November
Abu Dhabi Crown Prince arrives in South Korea for APEC Forum
UAE condemns attacks on civilians in Sudan's El Fasher
Arab Parliament commends UAE’s humanitarian efforts in Gaza
