അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യം ; യുഎഇയെ പ്രകീർത്തിച്ചു ഫ്രാൻസ്

WAM

ഐക്യവും സഹവർത്തിത്വവും യു എ ഇ മുറുകെപ്പിടിക്കുന്ന മാനുഷിക നയമാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ

അഫ്ഗാനിസ്ഥാനിൽ  നിന്ന് തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ സഹായിക്കുന്ന യു എ ഇ യ്ക്ക് നന്ദി അറിയിച്ചു  ഫ്രാൻസ് .അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ നേരിൽ കണ്ടാണ്  ഫ്രഞ്ച് ഉന്നത വിദേശകാര്യ മന്ത്രിമാർ നന്ദി രേഖപ്പെടുത്തിയത്. 
പ്രതിസന്ധി ഘട്ടങ്ങളിൽ സഖ്യ രാജ്യങ്ങളെ സഹായിക്കുക എന്നത് യു എ ഇ യെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ഒന്നാണെന്നും, ഐക്യവും സഹവർത്തിത്വവും യു എ ഇ മുറുകെപ്പിടിക്കുന്ന മാനുഷിക നയമാണെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ പറഞ്ഞു. സമാധാനം , സ്ഥിരത , അഭിവൃദ്ധി എന്നിവയിലെ കാഴ്ചപ്പാടുകൾ ഇരു രാജ്യങ്ങളും പങ്കു വക്കുകയും ചെയ്തു.  
അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതിഗതികളെ കുറിച്ചും ഏഷ്യൻ ജനതയുടെ നിലവിലെ അവസ്ഥ വിശേഷങ്ങളെക്കുറിച്ചും ഫ്രഞ്ച് പ്രതിനിധികളുമായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ചർച്ച നടത്തി. 
ഫ്രാൻസിൽ നിന്നുള്ള യൂറോപ്യൻ, വിദേശകാര്യ മന്ത്രി ജീൻ-യെവ്സ് ലെ ഡ്രിയാൻ, സായുധ സേന ഫ്രഞ്ച് മന്ത്രി ഫ്ലോറൻസ് ബാർലി എന്നിവരടങ്ങിയ  പ്രതിനിധി സംഘം കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു. 

 

More from Local News

Blogs