അബുദാബി ക്വാറന്റീൻ രഹിത ഗ്രീൻ ലിസ്റ്റിലേക്ക് ഒമാൻ , ഖത്തർ ഉൾപ്പടെ 22 രാജ്യങ്ങൾ

ഒമാനിൽ നിന്ന് ദുബായിലേക്കുള്ള കര അതിർത്തി തുറന്ന് ഒരു ദിവസത്തിനുള്ളിലാണ് ഒമാൻ അബുദാബി ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്

അബുദാബിയുടെ ക്വാറന്റീൻ രഹിത ഗ്രീൻ ലിസ്റ്റിലേക്ക് ഒമാൻ , ഖത്തർ ഉൾപ്പടെ 22 രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി. ഒമാനിൽ നിന്ന് ദുബായിലേക്കുള്ള കര അതിർത്തി തുറന്ന് ഒരു ദിവസത്തിനുള്ളിലാണ് ഒമാൻ അബുദാബി ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്ന് അബുദാബിയിൽ എത്തുന്നവർക്ക്  ക്വാറന്റീൻ ആവശ്യമില്ല. നാളെ മുതൽ ഇത് പ്രബലയത്തിലാകും.  ഇതോടെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ എണ്ണം 55 ആയി. അതേ സമയം വിമാനത്താവളത്തിൽ എത്തിയ ശേഷം പി സി ആർ ടെസ്റ് നടത്തിയിരിക്കണം . കൂടാതെ ആറാം ദിവസം വീണ്ടും പി സി ആർ പരിശോധന നിർബന്ധമാണ്.

More from Local News

Blogs