ഇനി ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്ക് പനി ലക്ഷണങ്ങൾ ഉള്ളവർ മാത്രം കോവിഡ് പരിശോധനയ്ക്കു വിധേയരായാൽ മതി.
കേരളത്തിൽ ആശുപത്രികളിൽ കിടത്തിച്ചികിത്സയ്ക്കു മുന്നോടിയായി ഇനി കോവിഡ് പരിശോധന നടത്തേണ്ടതില്ല. മെഡിക്കൽ കോളജുകൾ അടക്കമുള്ള സർക്കാർ,സ്വകാര്യ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യുന്നതിന് മുൻപ് കോവിഡ് പരിശോധന വേണമെന്ന നിബന്ധനയാണ് പിൻവലിക്കുന്നത്. ജില്ലാതലങ്ങളിലേക്ക് ആരോഗ്യവകുപ്പ് വാക്കാലാണ് നിർദേശം നൽകിയിരിക്കുന്നത്.
ഇനി ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്ക് പനി ലക്ഷണങ്ങൾ ഉള്ളവർ മാത്രം കോവിഡ് പരിശോധനയ്ക്കു വിധേയരായാൽ മതി. ശസ്ത്രക്രിയകൾക്കും മറ്റുമായി ആശുപത്രിയിൽ എത്തുന്നവർക്കും ലക്ഷണങ്ങളില്ലെങ്കിൽ സ്രവപരിശോധന വേണ്ട. കോവിഡ് പോസിറ്റീവായതിന്റെ പേരിൽ ഒരു രോഗിയെയും മറ്റൊരു ആശുപത്രിയിലേക്ക് റെഫർ ചെയ്യാൻ പാടില്ല. മറ്റ് അസുഖങ്ങൾക്ക് ചികിത്സ തേടിയെത്തുന്ന കോവിഡ് പോസിറ്റീവായവർക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള എല്ലാ ആശുപത്രികളിലും ചികിത്സ ഉറപ്പാക്കണം.
കോവിഡ് പോസിറ്റീവായ ഗർഭിണികളുടെ പ്രസവം അതത് ആശുപത്രികളിൽ തന്നെ നടത്തണം. ഒരു തീയേറ്റർ മാത്രമുള്ള ആശുപത്രി ആണെങ്കിൽ പ്രസവ ശസ്ത്രക്രിയയ്‌ക്കെത്തുന്ന കോവിഡ് ബാധിച്ച ഗർഭിണികളെ മറ്റ് ആശുപത്രികളിലേക്ക് റെഫർ ചെയ്യാം. എന്നാൽ പ്രസവവേദനയുമായി എത്തുന്ന സ്ത്രീകളെ ഒരുകാരണവശാലും മറ്റ് ആശുപത്രികളിലേക്ക് അയയ്ക്കരുത്.

9 ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളും പ്രതിരോധിച്ചതായി യുഎഇ
UAE orders arrest of 10 for publishing misleading online content
UAE strongly condemns second drone attack on consulate in Iraqi Kurdistan
UAE tackles 9 ballistic missiles and 33 drones on Saturday
H.H. Sheikh Mohammed holds talks with Ethiopian Prime Minister in Dubai
ഡ്രോൺ ആക്രമണം പ്രതിരോധിച്ചത് തീപിടുത്തത്തിന് കാരണമായതായി സ്ഥിരീകരിച്ച് ഫുജൈറ
തെറ്റിദ്ധരിപ്പിക്കുന്ന ഓൺലൈൻ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് 10 പേരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് യുഎഇ അറ്റോർണി ജനറൽ
