കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. പ്രതിരോധത്തിലെ വീഴ്ചകള്‍ക്ക് ഇപ്പോള്‍ വന്‍ വില നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സണ്‍ഡേ സംവാദ് പരിപാടിയിലാണ് ആരോഗ്യമന്ത്രിയുടെ വിമര്‍ശനം.
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 61,871 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1033 പേര് കോവിഡ് ബാധിച്ച് മരിച്ചു. 72,614 പേര് രോഗമുക്തരായി ആശുപത്രി വിട്ടു.
പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 74,94,552 ആയി ഉയര്‍ന്നു. ഇതില്‍ 7,83,311 പേര് ചികിത്സയിലാണ്. 65,97,210 പേര് രോഗമുക്തി നേടി. മരണസംഖ്യ 1,14,031 ആണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. പ്രതിരോധത്തിലെ വീഴ്ചകള്‍ക്ക് ഇപ്പോള്‍ വന്‍ വില നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സണ്‍ഡേ സംവാദ് പരിപാടിയിലാണ് ആരോഗ്യമന്ത്രിയുടെ വിമര്‍ശനം.
രാജ്യത്ത് കോവിഡിന് ജനിതകമാറ്റം സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ തുടക്കത്തില്‍ കാണിച്ച പ്രതിരോധനടപടികള്‍ പിന്നീട് ഉണ്ടായില്ല. സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നുണ്ടായ വന്‍വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ കുറവുണ്ടാകുമ്പോഴും കേരളത്തില്‍ രോഗികളുടെ എണ്ണം വലിയ തോതില്‍ ഉയരുന്നുവെന്നാണ് കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. പുതിയ കേസുകളില്‍ 15 ശതമാനവും കേരളത്തില്‍ നിന്നാണെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. കൂടാതെ ടെസ്റ്റുകളുടെ കാര്യത്തിലും വന്‍വീഴ്ചയുണ്ടായെന്നാണ് പറയുന്നത്. ടെസ്റ്റുകളുടെ എണ്ണം കുറയുമ്പോഴും കേരളത്തില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നി്ല്ലെന്നുമാണ് വിലയിരുത്തല്‍.

UAE, Serbia deepen ties with new political agreement
UAE strengthens child protection measures
Zayed Giving Caravans treat children, elderly in Pakistan
Dubai gears up for New Year celebrations
UAE braces for unsettled weather over coming week
Dubai Police take action after birthday road fire stunt
UAE announces New Year holiday for private sector
Al Ain named ‘Capital of Arab Tourism 2026’
