എത്തിഹാദ് റെയിലിന്റെ അബുദാബി, ദുബൈ, ഫുജൈറ യാത്രാ ട്രെയിന്‍ സര്‍വീസുകള്‍ നാളെ  മുതല്‍

എത്തിഹാദ് റെയിലിന്റെ അബുദാബി, ദുബൈ, ഫുജൈറ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രാ ട്രെയിന്‍ സര്‍വീസുകള്‍ നാളെ  മുതല്‍ ഔദ്യോഗികമായി ആരംഭിക്കും.

39 ദിര്‍ഹം (കംഫര്‍ട്ട് ക്ലാസ്), 109 ദിര്‍ഹം (പ്രീമിയം ക്ലാസ്) എന്നിങ്ങനെയാണ് കുറഞ്ഞ യാത്രാനിരക്കുകള്‍. ഇത്തിഹാദ് റെയില്‍ ആപ്പ്, വെബ്സൈറ്റ്, സ്റ്റേഷനുകളിലെ കൗണ്ടറുകള്‍ എന്നിവ വഴി ടിക്കറ്റുകള്‍ ലഭ്യമാണ്.

ദുബൈ മെട്രോയുടെ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സ് സ്റ്റേഷനുമായി ബന്ധിപ്പിച്ചാണ് പുതിയ ഇത്തിഹാദ് റെയില്‍ സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് കാല്‍നടപ്പാലം വഴി മെട്രോയിലേക്ക് നേരിട്ട് മാറാന്‍ സാധിക്കും. കൂടാതെ 'നോല്‍' കാര്‍ഡ് സംവിധാനവുമായി ഇത് സംയോജിപ്പിച്ചതിനാല്‍ ഒറ്റ ക്യുആര്‍ കോഡ് ഉപയോഗിച്ച് ട്രെയിന്‍, മെട്രോ, ട്രാം, ബസ് സര്‍വീസുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കും. ദുബൈ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്സിലെ അല്‍ യലായീസ് സ്റ്റേഷനെയും അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി സ്റ്റേഷനെയുമാണ് പുതിയ സര്‍വീസ് ബന്ധിപ്പിക്കുന്നത്. അല്‍ യലായീസ് സ്റ്റേഷനിലേക്ക് ദുബൈ മെട്രോ വഴിയും കാല്‍നടയായി എളുപ്പത്തില്‍ എത്തിച്ചേരാനാകും.

More from Local News

Blogs