
അബുദാബി എമിറേറ്റിലുടനീളം ഫീൽഡ് ഏകോപനം വികസിപ്പിക്കുന്നതിനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ നീക്കം
അബുദാബിയിലെ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്ററിന് അൽ ഐനിൽ പുതിയ ഏകോപന, നിരീക്ഷണ കേന്ദ്രം സജീവമാക്കി. അടിയന്തര തയ്യാറെടുപ്പും പ്രതികരണ ശ്രമങ്ങളും ശക്തിപ്പെടുത്തുക എന്നതാണ് ലക്‌ഷ്യം.അടിയന്തര ഘട്ടങ്ങളിൽ വേഗത്തിലും ഫലപ്രദമായും തീരുമാനമെടുക്കുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമായി അൽ ഐൻ കേന്ദ്രം പ്രവർത്തിക്കും.
അബുദാബി എമിറേറ്റിലുടനീളം ഫീൽഡ് ഏകോപനം വികസിപ്പിക്കുന്നതിനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. ഏത് പ്രതിസന്ധിക്കും 24 മണിക്കൂർ സന്നദ്ധത ഉറപ്പാക്കി കൂടുതൽ പ്രതിരോധശേഷിയുള്ളതും സംയോജിതവുമായ ഒരു അടിയന്തര മാനേജ്‌മെന്റ് സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിതെന്ന് എഡിസിഎംസിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. അബ്ദുല്ല അൽ ദഹേരി പറഞ്ഞു.