പാർപ്പിട മേഖലകളിലെ, നിയമ വിരുദ്ധ ഡ്രൈവിംഗ് കുറക്കാൻ ലക്ഷ്യമിട്ടുള്ള കാമ്പെയ്നിന്റെ ഭാഗമായി 1,230 വാഹനങ്ങൾ പിടിച്ചെടുക്കുകയും 33,372 പിഴകൾ ചുമത്തുകയും ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു.
അമിതമായ ശബ്ദം, അശ്രദ്ധമായ ഡ്രൈവിംഗ്, നിയമ വിരുദ്ധ വാഹന പരിഷ്ക്കരണങ്ങൾ എന്നിവ കുറയ്ക്കുന്നതിലാണ് “ക്വയറ്റ് റോഡ്സ്” സംരംഭം പ്രധാനമായും ലക്ഷ്യമിടുന്നത്.
പരാതികൾ പരിശോധിച്ചും ഹോട്ട് സ്പോട്ടുകൾ കണ്ടെത്തിയുമാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിത്.
വാഹനം അനധികൃതമായി പരിഷ്ക്കരിച്ചതിന് 1,178 കേസുകൾ, ശബ്ദ ശല്യമുണ്ടാക്കിയതിന് 412 കേസുകൾ, ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന അശ്രദ്ധമായ ഡ്രൈവിംഗിന് 341 കേസുകൾ, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന വാഹന ഹോണുകളുടെയോ ഓഡിയോ സിസ്റ്റങ്ങളുടെയോ ദുരുപയോഗവുമായി ബന്ധപ്പെട്ട് 230 കേസുകൾ എന്നിവയാണ് രജിസ്റ്റർ ചെയ്തതെന്ന് ദുബായ് പോലീസിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ വെളിപ്പെടുത്തി.
മോട്ടോർ സൈക്കിളുകൾ ഉൾപ്പെട്ട 17,117 നിയമ ലംഘനങ്ങളും ഇലക്ട്രിക് ബൈക്കുകളും സൈക്കിളുകളും ഉൾപ്പെട്ട 14,094 നിയമ ലംഘനങ്ങളും ഈ കാമ്പെയ്നിലൂടെ കണ്ടെത്തിയിട്ടുണ്.
ഗതാഗത സുരക്ഷ ശക്തിപ്പെടുത്തുന്നതിനും താമസ മേഖലകളിൽ ശാന്തവും സുരക്ഷിതവുമായി സംരക്ഷിക്കുന്നതിനുമായുള്ള പ്രവർത്തനങ്ങൾ ദുബായ് പോലീസ് തുടർന്നും നടപ്പിലാക്കുമെന്ന് ബ്രിഗേഡിയർ ബിൻ സുവൈദാൻ വ്യക്തമാക്കി.
ഔദ്യോഗിക മാർഗങ്ങളിലൂടെ നെഗറ്റീവ് ട്രാഫിക് പെരുമാറ്റങ്ങൾ കണ്ടെത്തുന്നതിന് സഹകരിക്കാനും റിപ്പോർട്ട് ചെയ്യാനും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

H.H. Sheikh Mohammed praises Egypt's record participation in Arab Reading Challenge
UAE leaders mark Hijri New Year with messages of optimism and prosperity
ത്തയിലെ മലനിരകളിൽ കുടുങ്ങിയ ഹൈക്കറെ രക്ഷപ്പെടുത്തി ദുബായ് പോലീസ്
Global coalition condemns drone attack near UAE’s Barakah nuclear plant
യുഎസ്-ഇറാൻ കരാർ; നയതന്ത്രത്തിന് ഊന്നൽ നൽകി യുഎഇ
UAE stresses on diplomacy and dialogue as US, Iran reach agreement to end war
അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വിപുലീകരണ പദ്ധതി; ആദ്യ ഘട്ടം 2032 ൽ പൂർത്തിയാകും.
UAE President discusses regional developments with Egypt counterpart
