'ഖലീഫ' കപ്പൽ നിറയെ ഫലസ്തീന് യു എ ഇ സഹായം

ആംബുലൻസുകൾ, അവശ്യ മരുന്നുകൾ, മെഡിക്കൽ സാധനങ്ങൾ, വാട്ടർ ടാങ്കറുകൾ എന്നിവ ഉൾപ്പെട്ട യുഎഇയുടെ  എട്ടാമത്തെ  സഹായ കപ്പൽ അബുദാബിയിലെ ഖലീഫ തുറമുഖത്ത് എത്തിച്ചു

ഫലസ്തീനുള്ള യു എ ഇ യുടെ സഹായം തുടരുന്നു . ആംബുലൻസുകൾ, അവശ്യ മരുന്നുകൾ, മെഡിക്കൽ സാധനങ്ങൾ, വാട്ടർ ടാങ്കറുകൾ എന്നിവ ഉൾപ്പെട്ട യുഎഇയുടെ  എട്ടാമത്തെ  സഹായ കപ്പൽ അബുദാബിയിലെ ഖലീഫ തുറമുഖത്ത് എത്തിച്ചു. സംഘർഷത്തിൽ കുടുങ്ങിക്കിടക്കുന്ന പലസ്തീൻ ജനതയെ സഹായിക്കുന്നതിനായി യുഎഇയുടെ 'ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3' ന്റെ ഭാഗമായി 'ഖലീഫ' കപ്പൽ ഈജിപ്തിലെ അൽ അരിഷ് തുറമുഖത്തേക്ക് പോകും. ഒന്നിലധികം മെഡിക്കൽ സ്പെഷ്യാലിറ്റികൾ ഉൾക്കൊള്ളുന്നതിനായി ഒരു ഫീൽഡ് ആശുപത്രി  സജ്ജമാക്കുന്നതിനുള്ള ഉപകരണങ്ങൾ ആണ് കപ്പലിൽ . 

കൂടാതെ ഗാസയിലെ കുടുംബങ്ങൾക്കും കുട്ടികൾക്കുമുള്ള ടെന്റുകൾ, ദുരിതാശ്വാസ കിറ്റുകൾ, വസ്ത്രങ്ങൾ, മെത്തകൾ, ശുചിത്വ കിറ്റുകൾ എന്നിവയ്‌ക്കൊപ്പം കമ്മ്യൂണിറ്റി അടുക്കളകൾക്കും ഫീൽഡ് ബേക്കറികൾക്കുമുള്ള വിവിധതരം റെഡി-ടു-ഈറ്റ് ഭക്ഷണ പാഴ്‌സലുകളും സാധനങ്ങളും ഉൾപ്പെടുന്നു

More from Local News

Blogs