
പ്രതിദിനം ഒരാൾക്ക് 15 ലിറ്റർ ഡീസലൈനേറ്റ് ചെയ്ത വെള്ളം നൽകാനാണ് യു എ ഇ യുടെ ലക്‌ഷ്യം.
ഗാസയിലെ ജല പ്രതിസന്ധി പരിഹരിക്കുന്നതിനായി ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3 കാമ്പെയ്‌നിന്റെ ഭാഗമായി തെക്കൻ ഗാസയിലേക്ക് ഡീസലൈനേറ്റ് ചെയ്ത വെള്ളം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് യുഎഇ .
ഈ പദ്ധതി പ്രകാരം 6.7 കിലോമീറ്റർ നീളമുള്ള ഒരു പൈപ്പ്‌ലൈൻ, യുഎഇ ഈജിപ്ത് ഭാഗത്ത് സ്ഥാപിച്ച ഡീസലൈനേഷൻ പ്ലാന്റിനെ ഖാൻ യൂനിസിനും റാഫ ഗവർണറേറ്റുകൾക്കും ഇടയിലുള്ള ഒരു ഡിസ്‌പ്ലേസ്‌മെന്റ് ഏരിയയുമായി ബന്ധിപ്പിക്കും.നിലവിൽ നിർമ്മാണത്തിലിരിക്കുന്ന 315 എംഎം വാട്ടർ ട്രാൻസ്മിഷൻ ലൈൻ, തെക്കൻ ഗാസയിലെ ഏകദേശം 600,000 നിവാസികൾക്ക് പ്രയോജനപ്പെടും. പ്രതിദിനം ഒരാൾക്ക് 15 ലിറ്റർ ഡീസലൈനേറ്റ് ചെയ്ത വെള്ളം നൽകാനാണ് യു എ ഇ യുടെ ലക്‌ഷ്യം.
ഗാസ മുനമ്പിലെ സംഘർഷം മേഖലയിലെ ജല അടിസ്ഥാന സൗകര്യങ്ങളുടെ 80 ശതമാനത്തിലധികം നശിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് യു എ ഇ യുടെ ഇടപെടൽ.
ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങൾക്ക് സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു സുപ്രധാന സംരംഭമാണിതെന്ന് ഗാസയിലെ ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3 ന്റെ മീഡിയ ഡയറക്ടർ ഷെരീഫ് അൽ-നയ്‌റാബ് പറഞ്ഞു.