ഗാസയിൽ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന പലസ്തീനികളെ സഹായിക്കാൻ മാനുഷിക കാമ്പയിൻ ആരംഭിക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചു
യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന പലസ്തീനികളെ സഹായിക്കാൻ ആരംഭിക്കുന്ന 'കംപാഷൻ ഫോർ ഗാസ' കാമ്പയിന്റെ ഭാഗമായി, ജീവകാരുണ്യ സംഘടനകൾ, സന്നദ്ധ കേന്ദ്രങ്ങൾ, സ്വകാര്യ മേഖല എന്നിവയെ ഏകോപിപ്പിച്ച് സഹായത്തിനും ദുരിതാശ്വാസ പാക്കേജുകൾക്കുമായി കളക്ഷൻ സെന്ററുകൾ സ്ഥാപിക്കും.
ഏറ്റവും ദുർബലരായ വിഭാഗങ്ങളുടെ, പ്രത്യേകിച്ച് കുട്ടികളുടേയും കുടുംബങ്ങളുടേയും ദുരിതം ലഘൂകരിക്കുന്നതിന് ദുരിതാശ്വാസ സാമഗ്രികളും അവശ്യസാധനങ്ങളും നൽകുക എന്നതാണ് ഈ കാമ്പയിന്റെ ലക്ഷ്യം.
എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ മേൽനോട്ടത്തിൽ ഞായറാഴ്ച അബുദാബിയിലെ മിനാ സായിദ് പോർട്ട് ഹാളിൽ ക്യാമ്പയിൻ ആരംഭിക്കും.
പിന്നീട് മറ്റ് എമിറേറ്റുകളിലേക്കും ഇത് വ്യാപിപ്പിക്കും.


യുഎസ്-ഇറാൻ കരാർ; നയതന്ത്രത്തിന് ഊന്നൽ നൽകി യുഎഇ
അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വിപുലീകരണ പദ്ധതി; ആദ്യ ഘട്ടം 2032 ൽ പൂർത്തിയാകും.
UAE President discusses regional developments with Egypt counterpart
UAE stresses on diplomacy and dialogue as US, Iran reach agreement to end war
Dubai Police rescue hiker stranded in Hatta mountains for 2 days
Dubai adds 8 pedestrian bridges to push 2030 target to 31
UAE will remain advocates of peace, not war: Gargash
