
ശിവാൽറസ് നൈറ്റ് 3 പദ്ധതിയുടെ ഭാഗമായി 61- മത്തെയു എ ഇ വിമാനമാണ് ഗസ്സയിലേക്ക് എത്തിയത്.
ഗാസ മുനമ്പിലേക്കുളള യുഎഇ യുടെ ഭക്ഷ്യ സഹായം തുടരുന്നു. ആകാശ പാത വഴി ആകെ 3800 ടൺ ഭക്ഷ്യ വസ്തുക്കളും ദുരിതാശ്വാസ സാമഗ്രികളും യുഎഇ എത്തിച്ചു. ശിവാൽറസ് നൈറ്റ് 3 പദ്ധതിയുടെ ഭാഗമായി 61- മത്തെയു എ ഇ വിമാനമാണ് ഗസ്സയിലേക്ക് എത്തിയത്.
ഗാസ മുനമ്പിൽ ഭക്ഷ്യ ക്ഷാമം രൂക്ഷമാണെന്നും പോഷകാഹാരക്കുറവ് കുതിച്ചുയരുന്നതായും മുന്നറിയിപ്പുകൾ വന്നിരുന്നു. ഇതോടെയാണ് ഭക്ഷ്യസഹായവുമായി 20 ട്രക്കുകൾ കൂടി ഞായറാഴ്ച ഗാസയിലേക്ക് അയക്കാൻ യു എ ഇ തീരുമാനിച്ചത്.
ഗാസയിലെ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നവരെയും ദുർബലരെയും പിന്തുണയ്ക്കുന്നതിനുള്ള തുടർച്ചയായ മാനുഷിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് യുഎഇയുടെ നടപടി.