
യുഎഇയുടെ 'ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3' കാമ്പെയ്‌നിന് കീഴിലുള്ള എട്ടാമത്തെ സഹായ കപ്പലാണിത്
ഗാസയിലേക്കുള്ള 7,000 ടണ്ണിലധികം അടിയന്തര ദുരിതാശ്വാസ സാമഗ്രികളുമായി യുഎഇ സഹായ കപ്പൽ.
ഈജിപ്തിലെ അൽ അരിഷ് തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടിരിക്കുകയാണ്. യുഎഇയുടെ 'ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3' കാമ്പെയ്‌നിന് കീഴിലുള്ള എട്ടാമത്തെ സഹായ കപ്പലാണിത്. മേഖലയിലെ വർദ്ധിച്ചുവരുന്ന മാനുഷിക വെല്ലുവിളികൾക്കിടയിൽ ഗസ്സക്ക് കൂടുതൽ പിന്തുണ നൽകുന്നതിനാണ് യു എ ഇ യുടെ തീരുമാനം.
ജൂലൈ 21 നാണ് അബുദാബിയിലെ ഖലീഫ തുറമുഖത്ത് നിന്ന് ഭക്ഷണം, മരുന്നുകൾ, മെഡിക്കൽ സാധനങ്ങൾ, ദുരിതാശ്വാസ വസ്തുക്കൾ, ഈത്തപ്പഴം, ഷെൽട്ടർ വസ്തുക്കൾ എന്നിവയുമായി കപ്പൽ പുറപ്പെട്ടത്.ഇതോടെ യുഎഇ ഗാസയിലേക്ക് അയച്ച സഹായം ആകെ 80,000 ടണ്ണിൽ അധികമായി.ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും സഹായം ആവശ്യമുള്ളവർക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നു യു എ ഇ അറിയിച്ചു .