ഗിന്നസ് റെക്കോർഡ് തകർത്ത് ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ

WAM

അൽ വാത്ബയിൽ ഒരു ദശലക്ഷത്തിലധികം സന്ദർശകരെ സാക്ഷിയാക്കിയാണ് റെക്കോർഡുകൾ തകർത്തത്.  ആദ്യമായി 60 മിനിറ്റോളം നീണ്ടുനിന്ന ഡ്രോണും  കരിമരുന്ന് പ്രയോഗവുമാണ് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയത്

പുതുവർഷത്തിൽ  ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ നാല് ഗിന്നസ് വേൾഡ് റെക്കോർഡുകൾ തകർത്തു.

അൽ വാത്ബയിൽ ഒരു ദശലക്ഷത്തിലധികം സന്ദർശകരെ സാക്ഷിയാക്കിയാണ് റെക്കോർഡുകൾ തകർത്തത്.  ആദ്യമായി 60 മിനിറ്റോളം നീണ്ടുനിന്ന ഡ്രോണും  കരിമരുന്ന് പ്രയോഗവുമാണ് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയത് .വെടിക്കെട്ട് മാത്രം 40 മിനിറ്റിലധികം നീണ്ടുനിന്നു, ഷോയുടെ അവസാനം 2023 നെ സ്വാ,ഗതം ചെയ്തു മൂവായിരത്തിലധികം ഡ്രോണുകളാണ് ആകാശത്തു പറന്നത്.

ഇതാദ്യമായാണ് ഒരു പ്രദർശനം 60 മിനിറ്റ് നീണ്ടുനിൽക്കുന്നത്.

ഇവന്റിൽ നാല് റെക്കോർഡുകൾ തകർക്കാൻ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് കഴിഞ്ഞതായി ഗിന്നസ് വേൾഡ് റെക്കോർഡ് അഡ്‌ജുഡിക്കേറ്റർ അൽ-വലീദ് ഉസ്മാൻ സ്ഥിരീകരിച്ചു.  അതിൽ മൂന്നെണ്ണം കരിമരുന്ന് പ്രകടനത്തിനുള്ളതാണ്, കൂടാതെ ഡ്രോൺ ഷോ ഒരു പുതിയ റെക്കോർഡും സ്ഥാപിച്ചതായി അദ്ദേഹം പറഞ്ഞു. മൾട്ടിറോട്ടർ ഡ്രോണിന് പുറമേ, ഡ്രോണുകൾ രൂപീകരിച്ച ക്വിക്ക് റെസ്‌പോൺസ്  കോഡിന്റെ ഏറ്റവും വലിയ രൂപീകരണമാണ് ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ നടന്നത് .

വർഷം തോറും തുടർച്ചയായി റെക്കോർഡുകൾ തകർക്കുന്ന സംഘാടകർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി അധികൃതർ പറഞ്ഞു .   ഫെസ്റ്റിവലിന്റെ സോഷ്യൽ മീഡിയ ചാനലുകളിലും അതിശയിപ്പിക്കുന്ന പ്രകടനങ്ങൾ സംപ്രേക്ഷണം ചെയ്തു.ഗ്രൗണ്ടിന് ചുറ്റുമുള്ള വിവിധ പവലിയൻ സ്റ്റേജുകളിൽ സാംസ്കാരിക നൃത്തങ്ങളും  തത്സമയ സംഗീത അവതരണങ്ങളും ഉണ്ടായിരുന്നു.

More from Local News

Blogs