
ദുബായ് പോലീസിന്റെ ആപ്പ് വഴി "പോലീസ് ഐ" സേവനം വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ സംശയാസ്പദമായ പ്രവർത്തനങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് ദുബായ് പോലീസ് പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു.
ട്രാഫിക് പിഴകളിലെ കിഴിവുകളുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തിയതിന് ദുബായ് പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തു. ട്രാഫിക്ക് പിഴയിൽ 30-70 ശതമാനം ഇളവുകൾ പ്രതികൾ വാഗ്ദാനം ചെയ്തിരുന്നു.
പ്രതികൾ മോഷ്ടിച്ച ബാങ്ക് കാർഡ്കൾ ഉപയോഗിച്ച് ഇരകളുടെ പിഴ അടയ്ക്കുകയും, തുടർന്ന് സേവന ഫീസായി പകുതി തുക പണമായി അടക്കണമെന്ന് കാണിച്ചു കബളിപ്പിക്കുകയായിരുന്നു .
സൈബർ തട്ടിപ്പുകൾ വഴിയോ നിയമവിരുദ്ധമായ ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ വാങ്ങിയോ ആണ് തടവുകാർ ക്രെഡിറ്റ് കാർഡ് ഡാറ്റകൾ മോഷ്ടിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ബാങ്കിംഗ് ഡാറ്റ മോഷണവും സാമ്പത്തിക തട്ടിപ്പും ഉൾപ്പെടുന്ന ഇരട്ട കുറ്റകൃത്യമാണിതെന്ന് ദുബായ് പോലീസ് ചൂണ്ടിക്കാട്ടി.
നിയമവിരുദ്ധമായ കിഴിവുകളിൽ നിന്ന് പ്രയോജനം ലഭിക്കുമെന്ന് കരുതി അറിഞ്ഞുകൊണ്ട് ഇത്തരം പദ്ധതികളിൽ ഏർപ്പെടുന്ന വ്യക്തികളെ നിയമപ്രകാരം പ്രതികളുടെ കൂട്ടാളികളായി കണക്കാക്കുമെന്നും, പൊതുജനങ്ങൾ ഔദ്യോഗിക ചാനലുകളിലൂടെ മാത്രം ട്രാഫിക് പിഴകൾ അടയ്ക്കണമെന്നും അതോറിറ്റി അറിയിച്ചു.
ദുബായ് പോലീസിന്റെ ആപ്പ് വഴി "പോലീസ് ഐ" സേവനം വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ സംശയാസ്പദമായ പ്രവർത്തനങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് ദുബായ് പോലീസ് പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു.