
ഗൾഫ് മേഖലയിലെ ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎഇയിലെത്തി.
അബുദാബി വിമാനത്താവളത്തിലെ പ്രസിഡൻഷ്യൽ ടെർമിനലിൽ അദ്ദേഹത്തെ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.
ട്രംപിന്റെ വിമാനം യുഎഇ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോൾ സൈനിക ജെറ്റുകളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.