തിങ്കളാഴ്ച തടഞ്ഞത് 12 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും

പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം തിങ്കളാഴ്ച യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ 12 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും തടഞ്ഞു.

15 ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തിയതായും അതിൽ 12 ബാലിസ്റ്റിക് മിസൈലുകൾ നശിപ്പിക്കപ്പെട്ടതായും മൂന്നെണ്ണം  കടലിൽ വീണതായും അധികൃതർ പറഞ്ഞു.
18 ഡ്രോണുകളാണ് രാജ്യത്തെ ലക്ഷ്യമിട്ടെത്തിയതെന്നും  അതിൽ 17 ഡ്രോണുകൾ തടഞ്ഞു, ഒരു ഡ്രോൺ രാജ്യത്തിന്റെ പ്രദേശത്തിനുള്ളിൽ വീണു.
ഇറാൻ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം 253 ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തി, അതിൽ 233 ബാലിസ്റ്റിക് മിസൈലുകൾ നശിപ്പിക്കപ്പെട്ടു, 18 എണ്ണം കടലിൽ വീണു, 2 മിസൈലുകൾ രാജ്യത്തിന്റെ പ്രദേശത്ത് വീണു.
കൂടാതെ 1,440 ഇറാനിയൻ ഡ്രോണുകൾ കണ്ടെത്തി, അതിൽ 1,359 എണ്ണം തടഞ്ഞു, 81 ഡ്രോണുകൾ രാജ്യത്തിന്റെ പ്രദേശത്തിനുള്ളിൽ വീണു, 8 ക്രൂയിസ് മിസൈലുകളും കണ്ടെത്തി നശിപ്പിച്ചു.

ആക്രമണങ്ങളിൽ പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാർ ഉൾപ്പെട്ട നാല് പേർ കൊല്ലപ്പെട്ടതായി മന്ത്രാലയം അറിയിച്ചു.

യുഎഇ, ഈജിപ്ത്, സുഡാൻ, എത്യോപ്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ഇറാൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യെമൻ, ഉഗാണ്ട, എറിത്രിയ, ലെബനൻ, അഫ്ഗാനിസ്ഥാൻ, ബഹ്‌റൈൻ, കൊമോറോസ്, തുർക്കി, ഇറാഖ്, നേപ്പാൾ, ഒമാൻ, ജോർദാൻ, പലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർ ഉൾപ്പെടെ 1117 പേർക്ക് പരിക്കേറ്റു.

രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരെയുള്ള ഏത് ഭീഷണികളെയും നേരിടാൻ സജ്ജരാണെന്നും സായുധ സേന അതീവ ജാഗ്രതയിലാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

More from Local News

Blogs