തിങ്കളാഴ്ച ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ (FOIZ) ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയെന്നും ആർക്കും പരിക്കില്ലെന്നും അധികൃതർ അറിയിച്ചു.
സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സംഘങ്ങളെ ഉടൻ തന്നെ സ്ഥലത്തേക്ക് അയച്ചതായി ഫുജൈറ മീഡിയ ഓഫീസ് X-ൽ പോസ്റ്റ് ചെയ്തു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഇന്ധന ടാങ്കുകളിലൊന്നിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ തീപിടിത്തം ദുബായ് സിവിൽ ഡിഫൻസ് ടീമുകൾ വിജയകരമായി നിയന്ത്രണവിധേയമാക്കിയെന്ന് ദുബായ് മീഡിയ ഓഫിസ് വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ വിമാനത്താവളത്തിനടുത്തുള്ള നിരവധി റോഡുകൾ അടച്ചിട്ടിരുന്നു. വിമാനത്താവള റോഡിലെയും എയർപോർട്ട് ടണലിലെയും റൂട്ടുകൾ താൽക്കാലികമായി അടച്ചതായി ദുബായ് പോലീസ് അറിയിച്ചിരുന്നു. വാഹനമോടിക്കുന്നവർ ഇതര റോഡുകൾ ഉപയോഗിക്കാൻ നിർദ്ദേശിച്ചു.
കാസബ്ലാങ്ക സ്ട്രീറ്റിലേക്ക് നയിക്കുന്ന അൽ ഗർഹൗദ് പാലം താൽക്കാലികമായി അടച്ചു, വിമാനത്താവളത്തിലേക്ക് പോകുന്ന കാർഗോ വില്ലേജ്, മാരാകേഷ് സ്ട്രീറ്റ് എന്നിവയും അടച്ചിരുന്നു.

H.H. Sheikh Mohammed receives condolences on passing of Sheikh Ahmed
UAE welcomes US statement on Sudan peace efforts
UAE President and Rulers offer condolences to H.H. Sheikh Mohammed
UAE among global leaders in nuclear security progress
Sheikh Ahmed bin Rashid Al Maktoum laid to rest
Sheikh Ahmed bin Rashid Al Maktoum passes away; 10-day mourning in Dubai
Sharjah approves over AED17.8 million in debt settlement for citizens
Sheikh Abdullah chairs UAE-France-India trilateral meeting at UN
