തൊഴില്‍ വിസകള്‍ അനുവദിക്കാൻ തീരുമാനം

 സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് തൊഴില്‍ വിസയും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എന്‍ട്രി പെര്‍മിറ്റുകളുമാകും അനുവദിക്കുക

യുഎഇയില്‍ തൊഴില്‍ വിസകള്‍ അനുവദിക്കാൻ തീരുമാനം. ആദ്യഘട്ടത്തില്‍  സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് തൊഴില്‍ വിസയും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എന്‍ട്രി പെര്‍മിറ്റുകളുമാകും അനുവദിക്കുകയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് തിങ്കളാഴ്ച അറിയിച്ചു.പി.സി.ആര്‍ പരിശോധന ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം വിദേശികള്‍ ജോലിക്കായി എത്തേണ്ടത്. ആവശ്യമെങ്കില്‍ രാജ്യത്തെത്തിയ ശേഷം നിശ്ചിത ദിവസം ക്വാറന്റീനിലും കഴിയണം. സാധുതയുള്ള താമസ വിസയുള്ളവര്‍ക്ക് ഇപ്പോള്‍ ഏത് രാജ്യത്തുനിന്നും യുഎഇയിലേക്ക് മടങ്ങിവരാം. 

More from Local News

Blogs