ദുബായിയിൽ  ട്രക്ക് മൂവ്‌മെന്റ് പെർമിറ്റ് മാർച്ച് 22 ഞായറാഴ്ച വൈകുന്നേരം വരെ നീട്ടി

ദുബായിയിൽ  ട്രക്ക് മൂവ്‌മെന്റ് പെർമിറ്റ് മാർച്ച് 22 ഞായറാഴ്ച വൈകുന്നേരം വരെ നീട്ടിയതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർ‌ടി‌എ) ദുബായ് പോലീസും അറിയിച്ചു.

ലോജിസ്റ്റിക്സ് മേഖലയെ പിന്തുണയ്ക്കുന്നതിനും നഗരത്തിലുടനീളമുള്ള സുഗമമായ വിതരണ ശൃംഖല പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനും ദുബായിലെ എല്ലാ റോഡുകളിലും  ട്രക്കുകൾക്ക് 24 മണിക്കൂറും അനുമതിയുണ്ടെന്നും  ആർ‌ടി‌എ എക്‌സിൽ പങ്കിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കി. 
ഗതാഗത നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ എയർപോർട്ട് ടണലിനെയും അൽ ഷിന്ദഗ ടണലിനെയും ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി.

More from Local News

Blogs