ദുബായിൽ 1.9 ബില്യൺ ദിർഹം വരുന്ന എമിറേറ്റ് റോഡ് പദ്ധതി

ഉദ്ഘാടനം നിർവഹിച്ചു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

ദുബായിൽ 1.9 ബില്യൺ ദിർഹം വരുന്ന എമിറേറ്റ് റോഡ് പദ്ധതികളുടെ ഒരു ഉദ്ഘാടനം നിർവഹിച്ചു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. തന്റെ ട്വിറ്റർ പേജിലൂടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കു വെച്ചത്. പദ്ധതി പ്രകാരം 
ഷാർജയുടെ മാലിഹയെ അബുദാബിയുടെ ഷുവൈബ് , ദുബായിലെ ഹത, അജ്മാന്റെ മാസ്‌ഫോട്ട്, റാസ് അൽ ഖൈമയുടെ അൽ ഖൂർ പർവതനിരകൾ , ഷാർജയുടെ മാഡം ഹട്ട ദുബായ് റോഡുമായി ബന്ധിപ്പിക്കും.
പ്രദേശങ്ങളെ തമ്മിൽ കൂടുതൽ അടുപ്പിക്കാനും യുഎഇയിലെ ജനങ്ങളെ ബന്ധിപ്പിക്കാനുമാണ് റോഡ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. 

More from Local News

Blogs