ദുബായിയെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമാക്കി മാറ്റുന്നതിൽ ഈ ഉദ്യോഗസ്ഥരുടെ സംഭാവനകളെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് തീരുമാനമെന്ന് ഷെയ്ഖ് മുഹമ്മദ്
ദുബായിൽ 6000 ത്തിലധികം സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
ദുബായ് പോലീസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ്, ദുബായ് സിവിൽ ഡിഫൻസ് എന്നിവിടങ്ങളിലെ 6,605 മുതിർന്ന ഉദ്യോഗസ്ഥർക്കാണ് സ്ഥാനക്കയറ്റം.
ദുബായിയെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമാക്കി മാറ്റുന്നതിൽ ഈ ഉദ്യോഗസ്ഥരുടെ സംഭാവനകളെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് തീരുമാനമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
ദുബായ് പോലീസിൽ 5,823 ഉദ്യോഗസ്ഥരും നോൺ-കമ്മീഷൻഡ് ഓഫീസർമാരും, ജിഡിആർഎഫ്എയിൽ 483 പേരും ദുബായ് സിവിൽ ഡിഫൻസിൽ 299 പേർക്കും പ്രൊമോഷൻ ലഭിക്കും.
ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മാരി,ദുബായ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ റാഷിദ് താനി അൽ മാട്രോഷി, ദുബായ് സെക്യൂരിറ്റി ഡയറക്ടർ ജനറൽ തലാൽ ഹുമൈദ് ബൽഹോൾ അൽ ഫലാസി എന്നിവരെ അവരുടെ പ്രവർത്തനങ്ങളെ അംഗീകരിച്ച് ലെഫ്റ്റനന്റ് ജനറൽ റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകി.


9 ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളും പ്രതിരോധിച്ചതായി യുഎഇ
UAE orders arrest of 10 for publishing misleading online content
UAE tackles 9 ballistic missiles and 33 drones on Saturday
H.H. Sheikh Mohammed holds talks with Ethiopian Prime Minister in Dubai
ഡ്രോൺ ആക്രമണം പ്രതിരോധിച്ചത് തീപിടുത്തത്തിന് കാരണമായതായി സ്ഥിരീകരിച്ച് ഫുജൈറ
തെറ്റായ വിവരങ്ങൾ പങ്കുവെച്ചതിനും പ്രതിരോധ ഇടങ്ങൾ ചിത്രീകരിച്ചതിനും 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്
