ദുബായിൽ സുരക്ഷിതമല്ലാത്ത ജെറ്റ് സ്കൈ പ്രവർത്തനം;400-ലധികം പിഴകൾ ഈടാക്കി ദുബായ് പൊലീസ്

supplied

ദുബായ് മാരിടൈം അതോറിറ്റിയുമായി സഹകരിച്ചാണ്‌  ദുബായ് പോലീസ് നഗരത്തിന്റെ തീരപ്രദേശത്ത് കർശനമായ പരിശോധന കാമ്പയിൻ നടത്തിയത്.

ദുബായിൽ സുരക്ഷിതമല്ലാത്ത ജെറ്റ് സ്കൈ  പ്രവർത്തനങ്ങൾക്കെതിരെ നടത്തിയ  നടപടിയിൽ 400-ലധികം പിഴകൾ ഈടാക്കി ദുബായ് പൊലീസ് . ഡസൻ കണക്കിന് വാട്ടർക്രാഫ്റ്റുകൾ പിടിച്ചെടുത്തു.
ദുബായ് മാരിടൈം അതോറിറ്റിയുമായി സഹകരിച്ചാണ്‌  ദുബായ് പോലീസ് നഗരത്തിന്റെ തീരപ്രദേശത്ത് കർശനമായ പരിശോധന കാമ്പയിൻ നടത്തിയത്.

ഈ ഓപ്പറേഷനിലൂടെ 431 നിയമലംഘനങ്ങൾ ദുബായ് പോലീസ് കണ്ടെത്തി. 41 ജെറ്റ്  സ്‌കൈകൾ കണ്ടെടുക്കയും ചെയ്തു. കാലഹരണപ്പെട്ട ലൈസൻസുകൾ, നിയന്ത്രിത നീന്തൽ മേഖലകളിൽ പ്രവേശിക്കൽ, ലൈഫ് ജാക്കറ്റുകൾ ധരിക്കാതിരിക്കൽ , ഓവർലോഡിംഗ്, പ്രായപൂർത്തിയാകാത്തവരുടെ  ജെറ്റ് സ്കൈ  പ്രവർത്തനം എന്നിവ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 1000 മുതൽ 2000 ദിർഹം വരെയാണ് പിഴ ഈടാക്കുക. സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അശ്രദ്ധമായ പെരുമാറ്റം കുറയ്ക്കുന്നതിനുമാണ് കാമ്പയിൻ ലക്ഷ്യമിട്ടതെന്ന് അധികൃതർ വ്യക്തമാക്കി. 

 999 എന്ന നമ്പറിൽ വിളിച്ചോ ദുബായ് പോലീസ് ആപ്പിലെ 'സെയിൽ സേഫ്ലി' ഫീച്ചർ വഴിയോ   പൊതുജനങ്ങൾക്ക് അടിയന്തര സാഹചര്യങ്ങളെക്കുറിച്ചു അറിയിക്കാമെന്ന് അധികൃതർ അറിയിച്ചു.
 

More from Local News

Blogs