അഞ്ച് വയസു മുതൽ പ്രായമുള്ള കുട്ടികൾക്ക് മുതിർന്നവരുടെ മേല്നോട്ടത്തിൽ മാത്രം നീന്തൽ കുളങ്ങൾ ഉപയോഗിക്കാനാണ് അനുമതി.
ദുബായിൽ ഹോട്ടലുകളിലെ സ്വിമ്മിങ് പൂളുകൾ ഉപയോഗിക്കുന്നതിൽ അഞ്ച് വയസിനു താഴെയുള്ള കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി ദുബായ് മുനിസിപ്പാലിറ്റി . പുതിയ നിയമം അനുസരിച്ച് ഇനി മുതൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ദുബായ് ഹോട്ടലുകളിലെ പ്രധാന നീന്തൽക്കുളങ്ങൾ ഉപയോഗിക്കാൻ അനുവാദമില്ല. ഇത് സംബന്ധിച്ചു ആരോഗ്യ സുരക്ഷാ വകുപ്പ് ഹോട്ടൽ ഓപ്പറേറ്റർമാർക്ക് സർക്യൂലർ അയച്ചു.
കുട്ടികൾ മാതാപിതാക്കളോടൊപ്പം ഹോട്ടലുകളിൽ വരുമ്പോൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ച് വയസു മുതൽ പ്രായമുള്ള കുട്ടികൾക്ക് മുതിർന്നവരുടെ മേല്നോട്ടത്തിൽ മാത്രം നീന്തൽ കുളങ്ങൾ ഉപയോഗിക്കാനാണ് അനുമതി. ഇത് സംബന്ധിച്ച നിയമങ്ങൾ വ്യക്തമായി എല്ലാവര്ക്കും കാണാവുന്ന സ്ഥലത്ത് ഇംഗ്ലീഷിലും അറബിയിലും പ്രദർശിപ്പിക്കണമെന്നും സർക്കുലറിൽ പറയുന്നു.
ആരോഗ്യ സുരക്ഷ കാരണങ്ങളാലാണ് പുതിയ സർക്കുലർ പുറത്തിറക്കിയത്.


UAE joins call to end settler violence in occupied West Bank
UAE sets 15 as minimum age for social media use
RTA expands driver training zones in Dubai, opens doors to investors
സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനുള്ള പ്രായ പരിധി 15 ആയി നിശ്ചയിച്ച് യു എ ഇ
ആഗോളതലത്തിൽ സാമ്പത്തിക പ്രകടനത്തിൽ യു എ ഇയ്ക്ക് ഒന്നാം സ്ഥാനം;പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്
FANR chief reviews operations at Barakah Nuclear Power Plant
H.H. Sheikh Mohammed lauds UAE for topping global list for economic achievements
No injuries after building fire on Dubai's Sheikh Zayed Road contained
