
ദുബായ് മെട്രോ ബ്ലൂ ലൈൻ പ്രവൃത്തികൾക്കായി ഇന്റർനാഷണൽ സിറ്റിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
ദുബായ് മെട്രോ ബ്ലൂ ലൈനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നതിനാൽ, ഇന്റർനാഷണൽ സിറ്റി 1-ൽ ദുബായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഗതാഗതം നിയന്ത്രണം പ്രഖ്യാപിച്ചു.
റാസ് അൽ ഖോർ റോഡിൽ നിന്ന് ഇന്റർനാഷണൽ സിറ്റി 1-ലേക്കുള്ള പ്രവേശന കവാടം അടച്ചിരിക്കുകയാണ്.
ബദൽ പ്രവേശന മാർഗ്ഗം ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുണ്ട്. ഇന്റർനാഷണൽ സിറ്റി 1- ലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിന് മറ്റൊരു റൂട്ടും ആർ.ടി.എ തുറന്നിട്ടുണ്ട്.
2029-ലാണ് ദുബായ് മെട്രോ ബ്ലൂ ലൈനിന്റെ പുതിയ സ്റ്റേഷൻ തുറക്കുന്നത്.
നഗരത്തിലെ ഒമ്പത് പ്രധാന ജില്ലകളിലെ മൊബിലിറ്റി പുനർനിർമ്മിക്കുന്നതിനും ഒരു ദശലക്ഷത്തിലധികം താമസക്കാർ താമസിക്കുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനും 30 കിലോമീറ്ററിലാണ് പദ്ധതി ഒരുങ്ങുന്നത്.