ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ജലസംഭരണി വൃത്തിയാക്കാൻ റോബോട്ടുകൾ

വൃത്തിയാക്കുന്നത് 545 ദശലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ  കഴിയുന്ന നഖാലി ജലസംഭരണി

ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ പുതിയ നഖാലി ജലസംഭരണി
വൃത്തിയാക്കാൻ റോബോട്ടുകൾ . മനുഷ്യ സമ്പർക്കം ഒഴിവാക്കുന്നതിനും ആരോഗ്യസുരക്ഷയുടെയും ഉയർന്ന നിലവാരം പുലർത്തുന്നതിനും വേണ്ടിയാണു പുതിയ നീക്കം.
545 ദശലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ  കഴിയുന്ന നഖാലി ജലസംഭരണി പൂർത്തിയാകുന്ന ഘട്ടത്തിലാണ് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി റോബോട്ടുകൾ കമ്മീഷൻ ചെയ്യുക.
നിലവിലെ 370 ദശലക്ഷം ലിറ്റർ ശേഷി 455 ദശലക്ഷം ലിറ്ററായി ഉയർത്തും.
ജലമേഖലയിലെ ഏറ്റവും പുതിയ ആഗോള സാങ്കേതിക വിദ്യകളാണ് ദേവ സ്വീകരിക്കുന്നതെന്ന് ദേവ എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ ടയർ പറഞ്ഞു. വാട്ടർ അതോറിറ്റി റിസർവോയറിന്റെ മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. 

More from Local News

Blogs