ദുബായ് സർക്കാർ ഘടനയിൽ നിരവധി മാറ്റങ്ങൾക്ക് അംഗീകാരം

വ്യാപാര വിനിമയത്തിനായി 1.2 ട്രില്യൻ ദിര്ഹത്തിൽ നിന്ന് 2 ട്രില്യൻ ദിർഹമായി ഉയർത്താനുള്ള പഞ്ചവത്സര പദ്ധതിക്കും അംഗീകാരം നൽകി.

ദുബായ് സർക്കാർ ഘടനയിൽ നിരവധി മാറ്റങ്ങൾക്ക് അംഗീകാരം നൽകി.കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാറ്റം. ദുബായ് സർക്കാരിലെ നിരവധി പ്രമേയങ്ങൾക്കും അംഗീകാരം നൽകി,ഇന്ന് നടന്ന ദുബായ് എക്സിക്യൂട്ടീവ് കൌൺസിൽ യോഗത്തിൽ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും  ദുബായ് ഭരണാധികാരിയുമായാ ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും എമിറേറ്റിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള നടപടികളുടെ രൂപരേഖ നൽകി. വ്യാപാര വിനിമയത്തിനായി 1.2 ട്രില്യൻ ദിര്ഹത്തിൽ നിന്ന് 2 ട്രില്യൻ ദിർഹമായി ഉയർത്താനുള്ള പഞ്ചവത്സര പദ്ധതിക്കും അംഗീകാരം നൽകി. ലോകത്താകെയുള്ള 400 നഗരങ്ങളുമായി ഷിപ്പിംഗ് എയർ ലിങ്കുകൾ ഉൾപ്പെടുന്ന ദുബൈയുടെ പുതിയ അന്തരാഷ്ട്ര ഭൂപടം ഷെയ്ഖ് മുഹമ്മദ് അംഗീകരിച്ചു. 

More from Local News

Blogs