
വിപണി, ഉപഭോക്തൃ സംരക്ഷണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ധനകാര്യ കമ്പനി പരാജയപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
യു എ ഇ യിൽ ഒരു ധനകാര്യ കമ്പനിക്ക് 600,000 ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്. വിപണി, ഉപഭോക്തൃ സംരക്ഷണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ധനകാര്യ കമ്പനി പരാജയപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഇത് സംബന്ധിച്ചു യുഎഇ സെൻട്രൽ ബാങ്ക് നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. സാമ്പത്തിക ഉപരോധം, മാർക്കറ്റ് പെരുമാറ്റം, ഉപഭോക്തൃ സംരക്ഷണ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതിൽ ധനകാര്യ കമ്പനി പരാജയപ്പെട്ടു എന്ന് അധികൃതർ കണ്ടെത്തി.
കള്ളപ്പണം വെളുപ്പിക്കൽ , തീവ്രവാദ വിരുദ്ധ ധനസഹായ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നേരത്തെ സെൻട്രൽ ബാങ്ക് ഒരു എക്സ്ചേഞ്ച് ഹൗസിന് 10.7 ദശലക്ഷം ദിർഹം പിഴ ചുമത്തിയിരുന്നു.