നയതന്ത്ര ചർച്ച നടത്തി യുഎഇ വിദേശകാര്യ മന്ത്രി

WAM

യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, വിദേശകാര്യ മന്ത്രിമാരുമായി  ഫോണിലൂടെ ചർച്ച നടത്തി. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ സംബന്ധിച്ചായിരുന്നു  ചർച്ച .

അയർലണ്ടിന്റെ വിദേശകാര്യ-വ്യാപാര മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഹെലൻ മക്എൻറി, പോർച്ചുഗലിന്റെ  വിദേശകാര്യ മന്ത്രി പൗലോ റാഞ്ചൽ, കോസ്റ്റാറിക്കയുടെ വിദേശകാര്യ- മന്ത്രി ഡോ. ആർനോൾഡോ ആൻഡ്രെ ടിനോക്കോ എന്നിവരുമായി ഷെയ്ഖ് അബ്ദുല്ല സംസാരിച്ചു.യുഎഇയ്ക്ക് നൽകിയ പിന്തുണയ്ക്ക്  ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ  നന്ദി പ്രകടിപ്പിച്ചു.

അമേരിക്കയും ഇറാനും തമ്മിൽ  രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷമുണ്ടായ   പ്രാദേശിക സംഭവവികാസങ്ങളും ചർച്ചകളിൽ ഉൾപ്പെടുത്തിയിരുന്നു.മേഖലയിൽ സുസ്ഥിര സമാധാനം കൈവരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും തുടർച്ചയായ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അദ്ദേഹം ഊന്നിപ്പറഞ്ഞു. 

More from Local News

Blogs