പരിശുദ്ധ റമദാനോടനുബന്ധിച്ചു ദുബായ് മുൻസിപ്പാലിറ്റിയുടെ ഭക്ഷ്യ പരിശോധന ക്യാമ്പയിൻ

ലക്‌ഷ്യം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് സംബന്ധിച്ച ഉറപ്പ് വരുത്തുകയാണ്

പരിശുദ്ധ റമദാനോടനുബന്ധിച്ചു ദുബായ് മുൻസിപ്പാലിറ്റി ഭക്ഷ്യ പരിശോധന ക്യാമ്പയിൻ ആരംഭിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് സംബന്ധിച്ച ഉറപ്പ് വരുത്തുകയാണ് ലക്‌ഷ്യം. ഭക്ഷ്യ വസ്തുക്കളുടെ സംഭരണം , വിൽപ്പന എന്നിവ സംബന്ധിച്ചുപാലിക്കേണ്ട ആരോഗ്യ സുരക്ഷാ നയങ്ങളെക്കുറിച്ചു പ്രചാരണവും നടത്തും. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുമെന്നും ഭക്ഷ്യ പരിശോധന വിഭാഗം മേധാവി സുൽത്താൻ അലി അൽ തഹേർ പറഞ്ഞു. സെൻട്രൽ ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ മാർക്കറ്റ്,വാട്ടർ ഫ്രന്റ് മാർക്കറ്റ് എന്നിവിടങ്ങളിൽ മറ്റൊരു കാമ്പയിനും നടത്തും. ഭക്ഷ്യ സ്ഥാപനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും റിപ്പോർട്ടുകളും അറിയിക്കാൻ പൊതുജനങ്ങൾക്ക് 800900 എന്ന നമ്പറിൽ വിളിക്കാമെന്നും അൽ തഹേർ പറഞ്ഞു. 

More from Local News

Blogs