പോഷകമൂല്യവും കലോറി വിവരങ്ങളും നിർബന്ധമായും പ്രദർശിപ്പിച്ചിരിക്കണം

2027 ജൂൺ 1 മുതൽ അബുദാബിയിലെ എല്ലാ ഭക്ഷണശാലകളിലും മെനുവിലുള്ള ഓരോ വിഭവത്തിന്റെയും പോഷകമൂല്യവും കലോറി വിവരങ്ങളും നിർബന്ധമായും പ്രദർശിപ്പിച്ചിരിക്കണം. റെസ്റ്റോറന്റുകൾ, കഫേകൾ, ഫുഡ് ട്രക്കുകൾ, വിനോദ കേന്ദ്രങ്ങൾ തുടങ്ങിഎല്ലാ സ്ഥാപനങ്ങൾക്കും ഈ നയം ബാധകമായിരിക്കും.

താമസക്കാർക്ക് തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നതിനാണ് ഈ പുതിയ നയം നടപ്പിലാക്കുന്നത്. റെസ്റ്റോറന്റുകൾ, കഫേകൾ, ഫുഡ് ട്രക്കുകൾ, വിനോദ കേന്ദ്രങ്ങൾ തുടങ്ങി, നേരിട്ട് കഴിക്കാവുന്ന ഭക്ഷണവും പാനീയങ്ങളും വിളമ്പുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഈ നയം ബാധകമായിരിക്കും. എന്നാൽ, ഉത്സവങ്ങൾ, പരിപാടികൾ തുടങ്ങിയവയുടെ ഭാഗമായി ആറു മാസത്തിൽ കുറഞ്ഞ കാലയളവിലേക്ക് മാത്രം പ്രവർത്തിക്കുന്ന താൽക്കാലിക ഭക്ഷണ സേവനങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഭക്ഷണശാലകളിലെ ഫിസിക്കൽ മെനുകളിലും ഡിജിറ്റൽ മെനുകളിലും ഓരോ വിഭവത്തിന്റെയും പാനീയത്തിന്റെയും കലോറി മൂല്യം രേഖപ്പെടുത്തണം. കൂടാതെ, മുതിർന്നവർക്കും കുട്ടികൾക്കും ദിവസേന ആവശ്യമായ ശരാശരി കലോറിയെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തണം. മാക്രോ ന്യൂട്രിയന്റുകൾ ഉൾപ്പെടെയുള്ള കൂടുതൽ പോഷക വിവരങ്ങൾ ഉപഭോക്താക്കൾ ആവശ്യപ്പെട്ടാൽ ലഭ്യമാക്കേണ്ടതുമാണ്.

'ഹെൽത്തി ലിവിംഗ്', അബുദാബി രജിസ്ട്രേഷൻ അതോറിറ്റി എന്നിവർ ചേർന്ന് അവതരിപ്പിച്ച ഈ നയം, ബിസിനസ്സ് വളർച്ചയും ഉപഭോക്താക്കളുടെയും വ്യാപാരമുദ്ര ഉടമകളുടെയും അവകാശങ്ങളുടെ സംരക്ഷണവും തമ്മിൽ ശരിയായ സന്തുലിതാവസ്ഥ ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു.
സ്ഥാപനങ്ങൾക്ക് ഒരുങ്ങുന്നതിനായി ആറു മാസത്തെ സാവകാശം  നൽകുമെന്ന് അധികൃതർ അറിയിച്ചു.

കലോറി കണക്കാക്കുന്നതിൽ കൃത്യത ഉറപ്പാക്കുന്നതിനും പിശകുകൾ ഒഴിവാക്കുന്നതിനുമായി അഞ്ച് അംഗീകൃത ടൂളുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ 'ADPHC SEHHI കലോറി കാൽക്കുലേറ്റർ' ഉൾപ്പെടുന്നു, ഇത് സൗജന്യമായി ലഭ്യമാകും.

"എന്ത് കഴിക്കണം എന്നത് എപ്പോഴും വ്യക്തിപരമായ തീരുമാനമാണ്. ഞങ്ങൾ ഇവിടെ മാറ്റുന്നത് ആ തീരുമാനത്തെയല്ല, മറിച്ച് ആ തീരുമാനമെടുക്കുന്ന സാഹചര്യത്തെയും, ആ സമയത്ത് ലഭ്യമാകുന്ന വിവരങ്ങളെയും, ആ തീരുമാനം എടുക്കുന്ന ചുറ്റുപാടിനെയുമാണ്," എന്ന് 'ഹെൽത്തി ലിവിംഗ്' എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അഹമ്മദ് അൽ ഖസ്‌റജി വിശദീകരിച്ചു.

"വ്യക്തമായ വിവരങ്ങൾ ലഭ്യമാകുമ്പോൾ മാത്രമേ ആളുകൾക്ക് അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കാൻ കഴിയൂ. ഇത് വ്യക്തിയെപ്പോലെ തന്നെ, നിലവിലുള്ള വ്യവസ്ഥിതിയെയും (system) ആശ്രയിച്ചിരിക്കുന്നു."

അബുദാബി ആരോഗ്യ വകുപ്പ്, അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ, അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി, അബുദാബി ക്വാളിറ്റി ആൻഡ് കൺഫോർമിറ്റി കൗൺസിൽ എന്നിവയുമായി സഹകരിച്ചാണ് ഈ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.

More from Local News

Blogs