ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കാനുള്ള 10 രാജ്യങ്ങളുടെ തീരുമാനം സ്വാഗതം ചെയ്ത് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ

WAM

സ്വതന്ത്ര പരമാധികാര രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശം ഉൾപ്പെടെ പലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾക്കുള്ള അന്താരാഷ്ട്ര പിന്തുണയെ പ്രതിഫലിപ്പിക്കുന്ന ചരിത്രപരമായ ചുവടുവെപ്പാണ് ഈ നീക്കമെന്ന് ഷെയ്ഖ് അബ്ദുള്ള  പറഞ്ഞു.

ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കാനുള്ള  കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, മാൾട്ട, ഫിൻലാൻഡ്, ഐസ്‌ലാൻഡ്, ലക്സംബർഗ്, അൻഡോറ, പോർച്ചുഗൽ, സാൻ മറീനോ എന്നീ രാജ്യങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് യു എ ഇ  ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ. 

സ്വതന്ത്ര പരമാധികാര രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശം ഉൾപ്പെടെ പലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾക്കുള്ള അന്താരാഷ്ട്ര പിന്തുണയെ പ്രതിഫലിപ്പിക്കുന്ന ചരിത്രപരമായ ചുവടുവെപ്പാണ് ഈ നീക്കമെന്ന് ഷെയ്ഖ് അബ്ദുള്ള  പറഞ്ഞു.

ഫലസ്തീനെ അംഗീകരിക്കുന്ന  രാജ്യങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് രാഷ്ട്രീയ പ്രക്രിയയെ പുനരുജ്ജീവിപ്പിക്കുന്നതിനും മേഖലയിൽ ശാശ്വതമായ  സമാധാനം കൊണ്ടുവരാനും  സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  പ്രാദേശിക സമാധാനം, സുരക്ഷ, വികസനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള  ഫലസ്തീന്റെ ആഗ്രഹങ്ങൾ എന്നിവ എന്നിവ ശക്തിപ്പെടുത്തുന്നതിന്  ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഫലസ്തീനെ അംഗീകരിക്കുന്നത് ധാർമ്മികവും മാനുഷികവും നിയമപരവുമായ ഉത്തരവാദിത്തമാണെന്ന് ഷെയ്ഖ് അബ്ദുല്ല വ്യക്തമാക്കി.  സമാനമായ നടപടികൾ അന്താരാഷ്ട്ര സമൂഹം കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

More from Local News

Blogs