മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സിന്റെ സഹായ സംഭാവന 1.8 ബില്യൺ ദിർഹം

@DXBMediaOffice/ X

1.8 ബില്യൺ   ദിർഹമാണ് വർഷത്തിൽ   ആകെ ചെലവഴിച്ചത്

2023-ൽ 105 രാജ്യങ്ങളിലെ 111 ദശലക്ഷം ആളുകളെ സഹായിക്കുന്നതിന്  മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ്  സംഭാവന ചെയ്തത് 1.8 ബില്യൺ ദിർഹം. 
ഇന്ന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സിന്റെ  വാർഷിക ചടങ്ങിന് താൻ സാക്ഷ്യം വഹിച്ചെന്നും ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങളുടെ വാർഷിക റിപ്പോർട്ട് അവലോകനംചെയ്‌തെന്നും  യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം  സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എക്‌സിൽ കുറിച്ചു. 

1.8 ബില്യൺ   ദിർഹമാണ് വർഷത്തിൽ   ആകെ ചെലവഴിച്ചത്. ഫൗണ്ടേഷൻ പരിപാടികളുടെ ഗുണഭോക്താക്കളുടെ എണ്ണം 105 രാജ്യങ്ങളിലായി 111 ദശലക്ഷം ആണ്. നന്മയുടെ യാത്ര തുടരുകയാണെന്നും മാനുഷിക പ്രവർത്തനങ്ങളിൽ തങ്ങളുടെ ദൃഢനിശ്ചയം ഉറച്ചതാണെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.  നമ്മുടെ രാജ്യം നന്മയുടെ വിളക്കുമാടമായി നിലനിൽക്കുമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു. ദുബായ് ഓപ്പറയിൽ നടന്ന ഒരു പരിപാടിയിൽ ഷെയ്ഖ് മുഹമ്മദ് മുൻകൈയെടുക്കുന്ന ബോർഡ് ഓഫ് ട്രസ്റ്റികളുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയും 2023 ലെ വാർഷിക റിപ്പോർട്ട് അവലോകനം ചെയ്യുകയും ചെയ്തു. ഈ വർഷത്തെ മദർ എൻഡോവ്‌മെൻ്റ് കാമ്പയിൻ്റെ പുരോഗതിയും ചടങ്ങിൽ എടുത്തുപറഞ്ഞു.

More from Local News

Blogs