യു.എ.ഇ-പാക്കിസ്ഥാൻ വിമാന സർവ്വീസുകൾ രണ്ടാം ദിവസവും തടസ്സപ്പെട്ടു

Image for illustration

യു.എ.ഇ-യിൽ നിന്ന് പാക്കിസ്ഥാനിലേയ്ക്കുള്ള വിമാന സർവ്വീസുകൾ രണ്ടാം ദിവസവും തടസ്സപ്പെട്ടതായി എയർലൈൻ കമ്പനികൾ അറിയിച്ചു.

കറാച്ചി, ലാഹോർ, സിയാൽ-കോട്ട് എന്നിവ ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ ഇന്ന് നിർത്തി വച്ചതിനെത്തുടർന്ന് യുഎഇ എയർലൈൻസ് പാകിസ്ഥാനിലേക്കുള്ള ചില വിമാന സർവീസുകൾ റദ്ദാക്കി.

ബുധനാഴ്ചത്തെ തടസ്സങ്ങൾക്ക് ശേഷം ഇന്ന് പറന്നുയരാൻ തീരുമാനിച്ചിരുന്ന അബുദാബിക്കും ലാഹോറിനും ഇടയിലുള്ള വിമാന സർവീസുകൾ റദ്ദാക്കിയതായി ഇത്തിഹാദ് എയർവേയ്‌സ് പ്രസ്താവനയിൽ അറിയിച്ചു. നിലവിലെ സാഹചര്യ നിരീക്ഷിക്കുന്നത് തുടരുമെന്നും എയർലൈൻ വ്യക്തമാക്കി. കൂടാതെ പാകിസ്ഥാൻ സർവീസുകളിൽ കൂടുതൽ മാറ്റങ്ങളോ തടസ്സങ്ങളോ ഉണ്ടാകുമെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

പാകിസ്ഥാനിലെ ലാഹോർ, ഇസ്ലാമാബാദ്, സിയാൽകോട്ട്, പെഷവാർ, കറാച്ചി എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും മെയ് 10 വരെ നിർത്തി വയ്ക്കുന്നതായി എമിറേറ്റ്സ് അറിയിച്ചു.

ദുബായ് ലോ കോസ്റ്റ് കാരിയറായ ഫ്ലൈദുബായ് ഇന്ന് ദുബായിക്കും കറാച്ചിക്കും ഇടയിലുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി വച്ചതായി സ്ഥിരീകരിച്ചു. ഇസ്ലാമാബാദിലേക്കും ലാഹോറിലേക്കും ഉള്ള വിമാന സർവീസുകളും റദ്ദാക്കിയതായി എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു.

ഇന്ത്യയിലേക്കുള്ള എല്ലാ സർവ്വീസുകളും അതേപടി തുടരുന്നതായും വിമാന കമ്പനികൾ അറിയിച്ചിട്ടുണ്ട്.

More from Local News

Blogs