യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ മഴ ; ദൂരക്കാഴ്ച കുറയുമെന്ന് മുന്നറിയിപ്പ്

ദുബായ് , ഷാർജ എമിറേറ്റുകളിലെ  ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്നതിന്റെ ദൃശ്യങ്ങൾ കാലാവസ്ഥാ ബ്യൂറോ തങ്ങളുടെ  സോഷ്യൽ മീഡിയ ചാനലുകളിൽ പങ്ക് വച്ചിട്ടുണ്ട്.  

യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ മഴ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്  നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റ് വീശുമെന്നതിനാൽ ദൂരക്കാഴ്ച കുറയുമെന്നാണ് മുന്നറിയിപ്പ്.
വാദികളിൽ  നിന്ന്  വിട്ടു നിൽക്കണമെന്നും  ബീച്ചിൽ പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. 
ദുബായ് , ഷാർജ എമിറേറ്റുകളിലെ  ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്നതിന്റെ ദൃശ്യങ്ങൾ കാലാവസ്ഥാ ബ്യൂറോ തങ്ങളുടെ  സോഷ്യൽ മീഡിയ ചാനലുകളിൽ പങ്ക് വച്ചിട്ടുണ്ട്.  അസ്ഥിരമായ കാലാവസ്ഥ രാത്രി 7:00 വരെ തുടരും.


 

More from Local News

Blogs