
അംഗീകരിക്കാത്ത ആരോഗ്യ ഉൽപ്പന്നം പ്രചരിപ്പിച്ചതിനാണ് നടപടിയെന്ന് യു.എ.ഇ മീഡിയ കൌൺസിൽ ദേശീയ വാർത്താ ഏജൻസിയായ വാമിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു.
രാജ്യത്തിന്റെ ആരോഗ്യ അതോറിറ്റി അംഗീകരിക്കാത്ത ഒരു ഉൽപ്പന്നം അക്കൗണ്ട് ഉടമ പരസ്യപ്പെടുത്തി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കൌൺസിൽ വ്യക്തമാക്കുന്നു.
രാജ്യത്തെ മാധ്യമ, പരസ്യ നിയമങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് മീഡിയ കൌൺസിൽ ചൂണ്ടിക്കാട്ടി.
നിയമവിരുദ്ധമായ പരസ്യ കാമ്പെയ്‌നുകൾ പരിശോധിക്കുന്നതിനായി സോഷ്യൽ മീഡിയ നിരീക്ഷിക്കുന്നത് തുടരുമെന്നും കൗൺസിൽ അറിയിച്ചു
രാജ്യം നിശ്ചയിച്ചിട്ടുള്ള നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കാൻ പരസ്യദാതാക്കളോടും വ്യക്തികളോടും കമ്പനികളോടും അതോറിറ്റി ആവശ്യപ്പെട്ടു.