യു എ ഇയിൽ ഉന്നത വിജയം നേടുന്ന ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും പത്ത് ​വർഷത്തെ ഗോൾഡൻ വിസ

WAM

ഫൈനൽ പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങുന്ന വിദ്യാർത്ഥികൾക്കാണ് ഗോൾഡൻ വിസ നൽകുക. 

മികച്ച ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും  അവരുടെ കുടുംബങ്ങൾക്കും പത്തുവർഷത്തെ ഗോൾഡൻ റെസിഡൻസി വിസ നൽകുമെന്ന് യുഎഇ സർക്കാരിന്റെ പ്രഖ്യാപനം.ഫൈനൽ പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങുന്ന വിദ്യാർത്ഥികൾക്കാണ് ഗോൾഡൻ വിസ നൽകുക. മലയാളികളടക്കം നിരവധി പേർക്ക്​ തീരുമാനം ഉപകാരപ്പെടും. 
 വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും പരിശ്രമങ്ങൾക്കുള്ള അംഗീകാരമാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി. മികച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നതോടൊപ്പം കഴിവുള്ള ആളുകളെ ആകര്ഷിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ട  അന്തരീക്ഷം സൃഷ്ടിക്കാനുള്ള യുഎഇ സർക്കാരിന്റെ പദ്ധതികളോടനുബന്ധിച്ചാണ് നീക്കം. യു എ ഇ യുടെ വികസന പ്രക്രിയയിൽ പങ്കാളികളാകാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്നതും രാജ്യം ഇതിലൂടെ  ലക്ഷ്യം വയ്ക്കുന്നു .
സ്വകാര്യ സർക്കാർ സ്കൂളുകളിലെ മികച്ച വിദ്യാർത്ഥികൾക്കും ഗോൾഡൻ വിസയ്ക്ക് അർഹതയുണ്ട്. എമിറേറ്റ്​സ്​ സ്​കൂൾ എസ്​റ്റാബ്ലിഷ്​മെൻറ്​ വഴിയാണ്​ അപേക്ഷ സമർപ്പിക്കേണ്ടത്.പൊതു  സ്വകാര്യ സ്കൂളുകളിൽ നിന്ന് ഹൈസ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷയിൽ ശരാശരി 95 ശതമാനം മാർക്ക്  നേടിയ വിദ്യാർത്ഥികൾ,  നിർദ്ദിഷ്ട ശാസ്ത്രവിഷയങ്ങളിൽ തത്തുല്യമായ മാർക്കുള്ള യുഎഇയ്ക്കുള്ളിലോ പുറത്തോ ഉള്ള യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ എന്നിവർക്ക് ഗോൾഡൻ വിസയ്ക്ക് അർഹതയുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. നേരത്തെ, ഷാർജ അൽഖാസിമിയ സർവകലാശാലയിൽ നിന്ന്​ ഒന്നാം റാ​േങ്കാടെ ബിരുദം പൂർത്തിയാക്കിയ മലയാളി വിദ്യാർഥിനി തസ്​നീം അസ്​ലമിന്​ ഗോൾഡൻ വിസ നൽകി യു എ ഇ  ആദരിച്ചിരുന്നു.
 

More from Local News

Blogs