"ക്രൂരവും പ്രകോപനമില്ലാത്തതുമായ ഇറാനിയൻ ആക്രമണത്തിന്" ശേഷം യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രതിരോധ അവസ്ഥയിലാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം(MoFA).
അടിസ്ഥാന സൗകര്യങ്ങളെയും ജനവാസ മേഖകളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് ഉണ്ടായതെന്നും ഇത് ജനങ്ങളുടെ മരണങ്ങൾക്കും പരിക്കുകൾക്കും കാരണമായെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും ഗുരുതരമായ ലംഘനമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും ലംഘനമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ആക്രമണങ്ങൾ രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.
സംഘർഷം രൂക്ഷമാകുമ്പോഴും, സംഘർഷമോ കൂടുതൽ പ്രശ്നങ്ങളോ രാജ്യം ആഗ്രഹിക്കുന്നില്ലെന്നും യുഎഇ പറഞ്ഞു.
എന്നാൽ രാജ്യത്തിൻറെ പരമാധികാരം, ദേശീയ സുരക്ഷ, പ്രദേശിക സമഗ്രത എന്നിവ സംരക്ഷിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂർണ്ണ അവകാശം രാജ്യത്തിന് ഉണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമത്തിനും യുഎൻ ചാർട്ടറിനും അനുസൃതമായി ഏത് പ്രതികരണവും രാജ്യം നടത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

UAE announces suspension of Iranian airlines' flights
10 million meals for Gaza in tribute to late Sheikh Ahmed bin Rashid
UAE steps up winter relief efforts for Gaza families
Sheikh Abdullah meets President of Ecuador on UNGA81 sidelines
Dubai Police trains school bus drivers and supervisors on student safety
H.H. Sheikh Mohammed receives condolences on passing of Sheikh Ahmed
UAE welcomes US statement on Sudan peace efforts
UAE among global leaders in nuclear security progress
