യുഎഇ പ്രസിഡന്റും റഷ്യൻ പ്രസിഡന്റും ഫോണിൽ ചർച്ച നടത്തി

യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ബുധനാഴ്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി  ടെലിഫോൺ സംഭാഷണം നടത്തി.

യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ബുധനാഴ്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി  ടെലിഫോൺ സംഭാഷണം നടത്തി. മേഖലയിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ, സൈനിക സംഭവവികാസങ്ങളെക്കുറിച്ചാണ് ചർച്ച നടത്തിയത്. 
വർദ്ധിച്ചുവരുന്ന സൈനിക പ്രവർത്തനങ്ങൾ ഉടനടി അവസാനിപ്പിക്കേണ്ടതിന്റെയും മേഖലയിലെ സുരക്ഷ നിലനിർത്തുന്നതിന്റെയും ആവശ്യകത ഇരുകൂട്ടരും ഊന്നിപ്പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഗൗരവമേറിയ സംഭാഷണങ്ങൾക്കും നയതന്ത്ര പരിഹാരങ്ങൾക്കും മുൻഗണന നൽകേണ്ടതിന്റെയും ആവശ്യകത ഇരുപക്ഷവും ചൂണ്ടിക്കാട്ടി 

More from Local News

Blogs