ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച് 2022 രണ്ടാം പാദത്തിൽ അര ദശലക്ഷത്തിലധികം പുതിയ വർക്ക് പെർമിറ്റുകളാണ് ഇഷ്യൂ ചെയ്തത്.
2022 ന്റെ രണ്ടാം പാദത്തിന്റെ അവസാനത്തോടെ യുഎഇയിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലയിലെ ജീവനക്കാർ 5.4 ദശലക്ഷം. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 9 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച് 2022 രണ്ടാം പാദത്തിൽ അര ദശലക്ഷത്തിലധികം പുതിയ വർക്ക് പെർമിറ്റുകളാണ് ഇഷ്യൂ ചെയ്തത്. അതേസമയം, വർക്ക് പെർമിറ്റുകൾ റദ്ദാക്കുന്നതിൽ എട്ട് ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2021 ലെ ഒന്നാം പാദത്തെ അപേക്ഷിച്ച് 301,569 പെർമിറ്റുകൾ റദ്ദാക്കപ്പെട്ടു.
മാനവ വിഭവശേഷി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊത്തം സ്വകാര്യ മേഖലയിലെ തൊഴിലാളികളിൽ 26 ശതമാനവും നിർമ്മാണ മേഖലയിലാണ്. 2021നെ അപേക്ഷിച്ച് പുതിയ
തൊഴിൽ പെർമിറ്റുകളുടെ എണ്ണത്തിൽ കാർഷിക മേഖലയാണ് ഏറ്റവും കൂടുതൽ വളർച്ച നേടിയത്.
കഴിവുകളുടെയും വൈദഗ്ധ്യത്തിന്റെയും ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ യുഎഇയുടെ തൊഴിൽ വിപണിയുടെ ആകർഷണീയതയാണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്ന് മാനവവിഭവ ശേഷി മന്ത്രാലയത്തിലെ ഹ്യൂമൻ റിസോഴ്‌സ് അഫയേഴ്‌സ് ആക്ടിംഗ് അണ്ടർ സെക്രട്ടറി ഖലീൽ അൽ ഖൂരി പറഞ്ഞു.


9 ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളും പ്രതിരോധിച്ചതായി യുഎഇ
UAE orders arrest of 10 for publishing misleading online content
UAE tackles 9 ballistic missiles and 33 drones on Saturday
H.H. Sheikh Mohammed holds talks with Ethiopian Prime Minister in Dubai
ഡ്രോൺ ആക്രമണം പ്രതിരോധിച്ചത് തീപിടുത്തത്തിന് കാരണമായതായി സ്ഥിരീകരിച്ച് ഫുജൈറ
തെറ്റിദ്ധരിപ്പിക്കുന്ന ഓൺലൈൻ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് 10 പേരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് യുഎഇ അറ്റോർണി ജനറൽ
തെറ്റായ വിവരങ്ങൾ പങ്കുവെച്ചതിനും പ്രതിരോധ ഇടങ്ങൾ ചിത്രീകരിച്ചതിനും 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്
