രണ്ടു തവണ കുറ്റവിചാരണ നേരിടേണ്ടിവരുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റ്

അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം പാസായി. ജനപ്രതിനിധി സഭയിൽ നടന്ന വോട്ടെടുപ്പിൽ 197നെതിരെ 232 പേർ പ്രമേയത്തെ അനുകൂലിച്ചു. പത്ത് റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിനെ എതിർത്ത് വോട്ട് ചെയ്തു. അമേരിക്കൻ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്‍റിനെ രണ്ട് തവണ ഇംപീച്ച് ചെയ്യുന്നത്. കാപിറ്റോൾ ഹാളിൽ‍ നടന്ന അക്രമണത്തിന് പ്രേരണ നല്‍കിയതിനാണ് നടപടി. ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാനായി ചേര്‍ന്ന പാര്‍ലമെന്‍റെ സംയുക്ത സമ്മേളനത്തിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്.

More from Local News

Blogs