രണ്ട്  പിടികിട്ടാപുള്ളികളെ  ഫ്രഞ്ച് അധികാരികൾക്ക് കൈമാറി ദുബായ് പോലീസ്

ഞ്ചന ശ്രമം, മയക്കുമരുന്ന് കടത്ത്,കൊലപാതകം, കള്ളപ്പണം വെളുപ്പിക്കൽ, എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് പ്രതികൾ നടത്തിയത്. പ്രതികൾക്ക് അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടുകൾ ലഭിച്ചിരുന്നു. 

ഗുരുതരമായ രാജ്യാന്തര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതിന് അന്താരാഷ്ട്ര തലത്തിൽ അന്വേഷിക്കുന്ന രണ്ട്  പിടികിട്ടാപുള്ളികളെ ദുബായ് പോലീസ് ഫ്രഞ്ച് അധികാരികൾക്ക് കൈമാറി. വഞ്ചന ശ്രമം, മയക്കുമരുന്ന് കടത്ത്,കൊലപാതകം, കള്ളപ്പണം വെളുപ്പിക്കൽ, എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് പ്രതികൾ നടത്തിയത്. പ്രതികൾക്ക് അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടുകൾ ലഭിച്ചിരുന്നു. 

ഇന്റർപോളും യൂറോപോളും പുറപ്പെടുവിച്ച റെഡ് നോട്ടീസുകളെ തുടർന്നാണ് ദുബായിൽ വെച്ച് വ്യക്തികളെ അറസ്റ്റ് ചെയ്തത്. യുഎഇ ആഭ്യന്തര മന്ത്രാലയം, ദുബായ് പബ്ലിക് പ്രോസിക്യൂഷൻ, നീതിന്യായ മന്ത്രാലയം എന്നിവയുമായി ഏകോപിപ്പിച്ചാണ് പ്രതികളുടെ കൈമാറ്റം നടത്തിയത്. ഇതോടെ 2025-ൽ ദുബായ് പോലീസ് ഫ്രാൻസിലേക്ക് നാടുകടത്തിയവരുടെ ആകെ എണ്ണം പത്തായി. 

 പ്രതികളുടെ കൈമാറ്റം നടത്തിയതോടെ ആഗോള നിയമ നിർവ്വഹണ സഹകരണത്തോടുള്ള പ്രതിബദ്ധത ദുബായ് പോലീസ് വീണ്ടും ഉറപ്പിച്ചു. ദുബായ് പോലീസിന്റെ  ക്രിമിനൽ അന്വേഷണം ,ഡാറ്റ വിശകലന ടീമുകളുടെ ഏകോപിത ഫീൽഡ് ശ്രമങ്ങൾ , നൂതന ട്രാക്കിംഗ് സാങ്കേതികവിദ്യകളുടെയും ഉപയോഗത്തിന്റെയും പങ്ക് എന്നിവയാണ് ഇതോടെ എടുത്തുപറയേണ്ടത്. .
 

More from Local News

Blogs