റാസൽഖൈമയിൽ, അൽ ഹംറ വില്ലേജ് പ്രദേശത്ത് ഡ്രോൺ നിർവീര്യമാക്കിയതിന്റെ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
റാസൽഖൈമയിൽ, അൽ ഹംറ വില്ലേജ് പ്രദേശത്ത് ഡ്രോൺ നിർവീര്യമാക്കിയതിന്റെ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെ ബന്ധപ്പെട്ട അധികാരികൾ സംഭവം കൈകാര്യം ചെയ്തതായി റാസൽഖൈമയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. യു എ ഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഡ്രോൺ വിജയകരമായി നിവീര്യമാക്കിയത്.
ഔദ്യോഗിക സംസ്ഥാന സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ നേടാനും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്

റീപാട്രിയേഷൻ വിമാനങ്ങൾ നടത്തുന്നതല്ലാതെ പാസഞ്ചർ വിമാനങ്ങൾ സർവീസ് നടത്തുന്നില്ലെന്ന് ഇത്തിഹാദ് എയർവേയ്സ്
കുവൈറ്റിന്റെ വ്യോമ പ്രതിരോധം മൂന്ന് യുഎസ് എഫ് -15 യുദ്ധവിമാനങ്ങളെ അബദ്ധത്തിൽ വെടിവച്ചിട്ടതായി യുഎസ് സെൻട്രൽ കമാൻഡ്
യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഫോണിൽ ചർച്ച നടത്തി
ഡ്രോൺ നിർവീര്യമാക്കിയതിന്റെ അവശിഷ്ടങ്ങൾ വീണ് നാശനഷ്ടമുണ്ടായതായി അബുദാബി അധികൃതർ
മുൻകരുതലിന്റെ ഭാഗമായി ഗ്ലോബൽ വില്ലജ് തിങ്കളാഴ്ചയും തുറന്ന് പ്രവർത്തിക്കില്ലെന്ന് അധികൃതർ
UAE and US Presidents discuss Iranian attacks, regional security
