റാസൽഖൈമയിൽ  പൊതു സ്ഥലങ്ങളിലെ  ശേഷി പരിധി വർദ്ധിപ്പിച്ചു

എമിറേറ്റിലെ റെസ്റ്റോറന്റുകൾക്കും ഷോപ്പിംഗ് മാളുകൾക്കും  80 ശതമാനം ശേഷിയിൽ പ്രവർത്തിക്കാനാണു അനുമതി നൽകിയിരിക്കുന്നത്

റാസൽഖൈമയിൽ  പൊതു സ്ഥലങ്ങളിലെ  ശേഷി പരിധി വർദ്ധിപ്പിച്ചു.

എമിറേറ്റിലെ റെസ്റ്റോറന്റുകൾക്കും ഷോപ്പിംഗ് മാളുകൾക്കും  80 ശതമാനം ശേഷിയിൽ പ്രവർത്തിക്കാനാണു അനുമതി നൽകിയിരിക്കുന്നത് . കൂടാതെ  ഒരേ ടേബിളിൽ 10 പേർക്ക് ഇരിക്കാനും അനുമതി നൽകി. വിനോദ വേദികൾ, സിനിമാശാലകൾ, മ്യൂസിയങ്ങൾ എന്നിവയുടെ ശേഷി പരിധി 80 ശതമാനമായി ഉയർത്തി. പൊതുഗതാഗതത്തിന്റെ പ്രവർത്തന ശേഷി 75 ശതമാനമായി ഉയർത്തിയിട്ടുണ്ട്.
 
 അതേസമയം വിവാഹ ഹാളുകളിൽ  പുതിയ ശേഷി 60 ശതമാനമാണെങ്കിലും പങ്കെടുക്കുന്നവരുടെ എണ്ണം 300 കവിയരുത് എന്നാണ് നിർദ്ദേശം .

More from Local News

Blogs